Image

കത്രിക്കുട്ടി ജോസഫ് (82) നിര്യാതയായി

ഷാജി രാമപുരം Published on 11 July, 2011
കത്രിക്കുട്ടി ജോസഫ് (82) നിര്യാതയായി
ന്യൂയോര്‍ക്ക് : പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് ചാപ്റ്റര്‍ ട്രഷറാറുമായ ശ്രീ ആന്റോ ജോസഫിന്റെ (രാമപുരം) മാതാവ് കത്രിക്കുട്ടി ജോസഫ് (82) രാമപുരത്തുള്ള സ്വവസതിയില്‍ 9-ന് നിര്യാതയായി. പരേതനായ ജോസഫ് എരുവേലിക്കുന്നേല്‍ , രാമപുരം ഭര്‍ത്താവാണ്. മക്കള്‍ : പരേതരായ ജോസ് ജോസഫ്, മാത്യൂ ജോസഫ് എന്നിവരും, ന്യൂയോര്‍ക്കില്‍ കുടുംബസമേതം കഴിയുന്ന മോളി ജോസഫ്, ആല്‍ബി ജോസഫ് എന്നിവരുമാണ്. മരുമക്കള്‍ : ലിയോനി, മേരിക്കുട്ടി, ആനി, സിസി എന്നിവരും കൊച്ചു മക്കള്‍ : പൊന്നി, ആഷ, ഷെറിന്‍ , നിമിഷ, നിതിന്‍ ,പ്രിയ എന്നിവരുമാണ്.

ഇന്ത്യന്‍ സമയം 11-ാം തീയതി തിങ്കളാഴ്ച എരുവേലിക്കുന്നേലില്‍ വച്ച് പൊതുദര്‍ശനവും 12-ാം തിയ്യതി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സെയിന്റ് അഗസ്റ്റിന്‍ ഫെറോനാ പള്ളിയില്‍ ശവസംസ്‌കാരവും നിര്‍വഹിക്കപ്പെടും. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജെയ്ബു കുളങ്ങര വി.സി.മാത്യു എന്നിവര്‍ കമ്മിറ്റിക്കുവേണ്ടിയും, ജോണ്‍സി വര്‍ഗീസ്, ജോണ്‍സണ്‍ മൂഴയില്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിനു വേണ്ടിയും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു.
കത്രിക്കുട്ടി ജോസഫ് (82) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക