Image

റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ മുമ്പ്‌ രാജകുടുംബത്തിന്റെ അഭിപ്രായം തേടും: മന്ത്രി

Published on 11 July, 2011
റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ മുമ്പ്‌ രാജകുടുംബത്തിന്റെ അഭിപ്രായം തേടും: മന്ത്രി
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ കണ്ടെടുത്ത നിധിശേരം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്‌ രാജകുടുംബത്തിന്റെ അഭിപ്രായം തേടിയശേഷമേ സുപ്രീം കോടതിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയുള്ളുവെന്ന്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ അറിയിച്ചു.ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത സഹസ്ര കോടികളുടെ സൂക്ഷിപ്പുകള്‍ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച്‌ അഭിപ്രായം അറിയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളത്‌. ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയാലുടന്‍ കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക