Image

ഹിന്ദു സംഘടനകളുടെ ഉന്നതതല നേതൃയോഗം 12ന്

Published on 10 July, 2011
ഹിന്ദു സംഘടനകളുടെ ഉന്നതതല നേതൃയോഗം 12ന്
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്നതിനെതുടര്‍ന്ന് ഉളവായിട്ടുള്ള സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഹിന്ദു സംഘടനകളുടെ ഉന്നതതല നേതൃയോഗം 12ന് ചൊവ്വാഴ്ച മൂന്നിന് തിരുവനന്തപുരത്ത് ചേരുമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുവകകള്‍ പൊതു ആവശ്യത്തിന് വിനിയോഗിക്കണമെന്നും സര്‍ക്കാര്‍വക നാഷണല്‍ മ്യൂസിയത്തിലേക്ക് മാറ്റണമെന്നും മറ്റും ആവശ്യമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും തീരുമാനമെടുക്കാനാണ് നേതൃയോഗം.

ജസ്റ്റിസ് രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം ഒ.ബി.സി. വിഭാഗത്തിലും പട്ടികജാതി ലിസ്റ്റിലും ക്രൈസ്തവ മുസ്‌ലീം ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കേരളത്തിലെ പട്ടികജാതി പിന്നാക്ക വിഭാഗങ്ങളില്‍ വ്യാപകമായ ഉത്കണ്ഠയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന കേന്ദ്രമന്ത്രി സല്‍മാന്‍ഖുര്‍ഷിദിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ നിലപാടിനെതിരെ വ്യാപകവും ശക്തവുമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃസമ്മേളനം രൂപം നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക