Image

എന്‍ജീനീയറിംഗ്‌ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ദിലീപിന്‌ ഒന്നാംറാങ്ക്‌

Published on 10 July, 2011
എന്‍ജീനീയറിംഗ്‌ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ദിലീപിന്‌ ഒന്നാംറാങ്ക്‌
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജീനീയറിംഗ്‌ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി സ്വദേശി കെ.ദിലീപ്‌ ഒന്നാം റാങ്കും, മലപ്പുറം സ്വദേശി ജാഫര്‍ രണ്ടാം റാങ്കും, കൊച്ചി സ്വദേശി വി. വിശ്വജിത്ത്‌ മൂന്നാം റാങ്കും നേടി. പ്രവേശ പരീക്ഷക്കൊപ്പം യോഗ്യതാപരീക്ഷ മാര്‍ക്കുകൂടി ചേര്‍ത്താണ്‌ ഈ വര്‍ഷം റാങ്ക്‌ ലിസ്റ്റ്‌ തയാറാക്കിയിരിക്കുന്നത്‌. ഈ പരിഷ്‌കരണത്തെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ്‌ ഫലംവൈകാന്‍ കാരണമായത്‌. 65,632 വിദ്യാര്‍ഥികളാണ്‌ ഇത്തവണ എന്‍ജിനീയറിങ്‌ പ്രവേശ പരീക്ഷയില്‍ യോഗ്യത നേടിയത്‌. ഇവരുടെ സ്‌കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.പട്ടികജാതി വിഭാഗത്തില്‍ കെ.എസ്‌. സുമിത്തും പടികവര്‍ഗ വിഭാഗത്തില്‍ ജോളി ജോര്‍ജും ഒന്നാം റാങ്ക്‌ നേടി. പരീക്ഷാഫലം ലഭിക്കാന്‍ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.cee.kerala.gov.in. http://results.kerala.nic.in
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക