Image

കേരളാ ബജറ്റിനെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ സ്വാഗതം ചെയ്‌തു

സജി പുതൃക്കയില്‍ Published on 09 July, 2011
കേരളാ ബജറ്റിനെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ സ്വാഗതം ചെയ്‌തു
ഷിക്കാഗോ: കാര്‍ഷിക മേഖലയ്‌ക്കും അടിസ്ഥാന വികസനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട്‌ കേരളാ ധനകാര്യമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ജനകീയ ബജറ്റിനെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഷിക്കാഗോ യൂണീറ്റ്‌ സ്വാഗതം ചെയ്‌തു. കൃഷി, വാര്‍ത്താവിനിമയം, റോഡ്‌, തുറമുഖ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുവാനുള്ള ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ വഴിതെളിക്കുമെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ വിലയിരുത്തി.

വിദേശ മലയാളികള്‍ക്ക്‌ പ്രത്യാശ നല്‍കിക്കൊണ്ട്‌ കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും എന്ന പ്രഖ്യാപനവും, മാലിന്യമുക്ത കേരളം എന്ന ലക്ഷ്യവും, വില്ലേജുകള്‍ തോറും ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ എന്ന നിര്‍ദ്ദേശവും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ സഹര്‍ഷം സ്വാഗതം ചെയ്‌തു.

ബജറ്റിനെ വിലയിരുത്തുവാനും കെ.എം. മാണിയെ അഭിനന്ദിക്കാനുമായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര അധ്യക്ഷത വഹിച്ചു. സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ജോര്‍ജ്‌ തോട്ടപ്പുറം, ബിജി സി. മാണി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, സിബി പാറേക്കാട്ട്‌, ഷിബു മുളയാനിക്കുന്നേല്‍, ഷിബു അഗസ്റ്റിന്‍, മത്യാസ്‌ പുല്ലാപ്പള്ളി, മാത്യു തട്ടാമറ്റം, ജോസ്‌ മുല്ലപ്പള്ളി, ജോസ്‌ സൈമണ്‍, അലക്‌സ്‌ പായിക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക