Image

കുമാരസ്വാമി അനിശ്ചിതകാല നിരാഹാരം തുടങ്ങി

Published on 09 July, 2011
കുമാരസ്വാമി അനിശ്ചിതകാല നിരാഹാരം തുടങ്ങി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അനിശ്ചിതകാല നിരാഹാരം തുടങ്ങി. തന്റെ കുടുംബാംഗങ്ങള്‍ 1500 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് നിരാഹാരം.

ഇത്തരത്തില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു നിരാഹാരം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക