Image

ഡാളസ്സില്‍ 2011 ലെ ഉയര്‍ന്ന താപനില 105 ഡിഗ്രി രേഖപ്പെടുത്തി.

പി.പി.ചെറിയാന്‍ Published on 09 July, 2011
ഡാളസ്സില്‍ 2011 ലെ ഉയര്‍ന്ന താപനില 105 ഡിഗ്രി രേഖപ്പെടുത്തി.
ഡാളസ് : ഡാളസ്സില്‍ 2011 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന താപനില (105 ഡിഗ്രി) ജൂലായ് 8 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.54 ന് രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വെളിപ്പെടുത്തി.

1956 ജൂലായ് 8ന് ഡാളസ്സില്‍ 107 ഡിഗ്രി രേഖപ്പെടുത്തിയതാണ് നിലവിലുള്ള റെക്കോര്‍ഡ്.

ഡാളസ്സില്‍ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് 1980 ജൂണ്‍ 26,27 തിയ്യതികളില്‍ രേഖപ്പെടുത്തിയ 113 ഡിഗ്രി ഫാറണ്‍ ഫീറ്റാണ്(45 ഡിഗ്രി സെല്‍ഷിയസ്).

ഇത്രയും ശക്തമായ ചൂട് ഡാളസ്സില്‍ രേഖപ്പെടുത്തിയതിനാല്‍ പൊതുജനങ്ങള്‍ കഴിവതും വീടുകളില്‍ തന്നെ കഴിയണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി ഷോപ്പിങ്ങിനും മറ്റും പോകുന്നതും അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഡാളസ്സില്‍ 2011 ലെ ഉയര്‍ന്ന താപനില 105 ഡിഗ്രി രേഖപ്പെടുത്തി.ഡാളസ്സില്‍ 2011 ലെ ഉയര്‍ന്ന താപനില 105 ഡിഗ്രി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക