Image

ലോസ്‌ആഞ്ചലസില്‍ കലയുടെ പുതുമയാര്‍ന്ന പിക്‌നിക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2011
ലോസ്‌ആഞ്ചലസില്‍ കലയുടെ പുതുമയാര്‍ന്ന പിക്‌നിക്ക്‌
ലോസ്‌ആഞ്ചലസ്‌: പതിവ്‌ രീതികളില്‍ നിന്നും വ്യത്യസ്‌തമായി കലയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ അഡ്വവഞ്ചര്‍ സിറ്റി തീം പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടും. ജൂലൈ 16-ന്‌ ശനിയാഴ്‌ച ആര്‍ടീഷ്യയ്‌ക്ക്‌ സമീപം നടത്തപ്പെടുന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനുള്ള വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.

ലോസ്‌ആഞ്ചലസിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ മലയാളികളേയും ഈ വിനോദ സംഗമത്തിന്‌ ക്ഷണിക്കുന്നതായും താത്‌പര്യമുള്ളവര്‍ എത്രയും വേഗം പങ്കെടുക്കുന്നവരുടെ വിവരം നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്നും കലയുടെ പ്രസിഡന്റ്‌ ആനന്ദ്‌ കുഴിമറ്റത്തില്‍ അറിയിച്ചു.

പതിനഞ്ച്‌ ഡോളര്‍വീതം അഡ്‌മിഷന്‍ ഫീസുള്ള ഈ പാര്‍ക്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്ക്‌ അഞ്ച്‌ ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയാവും. രുചികരമായ ഉച്ചഭക്ഷണവും, ഇതര ലഘുഭക്ഷണങ്ങളും ഒരുക്കും.

വിശദവിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്ന കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടുകയോ കലയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.kalaonline.com

ആനന്ദ്‌ കുഴിമറ്റത്തില്‍ (818 939 2487), സേവ്യര്‍ പടയാട്ടി (818 331 0371), സുകുമാരന്‍ നായര്‍ (310 373 3987), ഹരികുമാര്‍ (714 931 6515), സോദരന്‍ വര്‍ഗീസ്‌ (310 895 6186), ജോര്‍ജ്‌കുട്ടി തോമസ്‌ (562 650 3641), ജോണ്‍ മാത്യു (310 877 1215), റോഷന്‍ പുത്തന്‍പുരയില്‍ (310 699 3426), മനു വര്‍ഗീസ്‌ (818 307 7998), ജോസഫ്‌ ഔസോ (818 522 8887), ജോണ്‍സണ്‍ ചീക്കംപാറയില്‍ (562 449 8208), ഫിറോസ്‌ മുസ്‌തഫ (310 463 9143).സെക്രട്ടറി സേവ്യര്‍ പടയാറ്റി അറിയിച്ചതാണിത്‌.
ലോസ്‌ആഞ്ചലസില്‍ കലയുടെ പുതുമയാര്‍ന്ന പിക്‌നിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക