Image

വിസ്‌മയം ന്യൂജേഴ്‌സിയില്‍, ടിക്കറ്റ്‌ വില്‍പ്പന ഗാര്‍ഫീല്‍ഡില്‍ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2011
വിസ്‌മയം ന്യൂജേഴ്‌സിയില്‍, ടിക്കറ്റ്‌ വില്‍പ്പന ഗാര്‍ഫീല്‍ഡില്‍ നടന്നു
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പുതിയ ദേവാലയ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തുന്ന `വിസ്‌മയം 2011' മെഗാഷോയുടെ ടിക്കറ്റ്‌ വിതരണം ഗാര്‍ഫീല്‍ഡ്‌ ദേവാലയത്തില്‍ നടന്നു. ഫാ. ജോയി ആലപ്പാട്ട്‌, ഗാര്‍ഫീല്‍ഡ്‌ ദേവാലയത്തിലെ ട്രസ്റ്റി ഫ്രാന്‍സീസ്‌ പള്ളുപേട്ടയ്‌ക്ക്‌ ആദ്യ ടിക്കറ്റ്‌ നല്‍കിക്കൊണ്ട്‌ നിര്‍വഹിച്ചു. ഗാര്‍ഫീല്‍ഡ്‌ പള്ളി ഇടവക സമൂഹം, ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയം നടത്തുന്ന `വിസ്‌മയം 2011'-ന്‌ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ലോകപ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും അന്തര്‍ദ്ദേശീയ അവാര്‍ഡ്‌ തിളക്കവുമായി, പുതുപുത്തന്‍ കാഴ്‌ചകളൊരുക്കി, ന്യൂജേഴ്‌സിയിലെ ലേഡി ഫെലിഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഓഗസ്റ്റ്‌ 27-ന്‌ വൈകുന്നേരം ആറുമണിക്കാണ്‌ ഇന്ദ്രജാല വിസ്‌മയം അരങ്ങേറുന്നത്‌.

തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണിഗായിക ജ്യോത്സന, ഗായകന്‍ രമേഷ്‌ ബാബു, ഹാസ്യ രാജാക്കന്മാരായ പ്രശാന്ത്‌ പുന്നപ്ര (അയ്യപ്പ ബൈജു), മനോജ്‌ ഗിന്നസ്‌, മലയാള ചലച്ചിത്ര ലോകത്തെ പുതിയ വാഗ്‌ദാനം ശ്രുതി ലക്ഷ്‌മി എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്ന്‌ `വിസ്‌മയം 2011' അമേരിക്കയില്‍ നടത്തപ്പെടുന്ന ഷോകളില്‍ ആദ്യത്തേതും, ന്യൂജേഴ്‌സിയിലെ ഏക ഷോയും ആയിരിക്കുമെന്ന്‌ മുഖ്യസംഘടാകരായ ടോം പെരുമ്പായിലും, സണ്ണി വാളിയപ്ലാക്കലും അറിയിച്ചു.

താരത്തിളക്കത്തിലും പ്രശസ്‌തിയിലും ഏറ്റവും മികച്ച ഷോയെന്ന്‌ പേരെടുത്ത വിസ്‌മയം 2011-ന്റെ ടിക്കറ്റുകള്‍ ധൃതഗതിയില്‍ വിറ്റഴിയുന്നതിനാല്‍ ഇനിയും ടിക്കറ്റ്‌ വാങ്ങാത്തവര്‍ എത്രയും വേഗം താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

ടോം പെരുമ്പായില്‍ (648 326 3708), സണ്ണി വാളിയപ്ലാക്കല്‍ (908 966 3701), അജിത്‌ ചിറയില്‍ (609 532 4007), സിറിയക്‌ ആന്റണി (908 531 9002), വിന്‍സെന്റ്‌ തോമസ്‌ (732 617 7287), തോമസ്‌ ചെറിയാന്‍ (908 906 1709), റോയി മാത്യു (908 418 8133), റെജിമോന്‍ അബ്രഹാം (908 240 3780), ജയിംസ്‌ മുക്കാടന്‍ (609 213 0301), സിബി കളപ്പുരയ്‌ക്കല്‍ (732 940 2123). പ്രോഗ്രാം സ്‌പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും: കുര്യന്‍ നെല്ലിക്കുന്നേല്‍ (732 618 2117), മോളി നെല്ലിക്കുന്നേല്‍ (732 618 2122). സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.vismayam.org
വിസ്‌മയം ന്യൂജേഴ്‌സിയില്‍, ടിക്കറ്റ്‌ വില്‍പ്പന ഗാര്‍ഫീല്‍ഡില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക