Image

ഡാളസില്‍ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു

സ്റ്റാര്‍ലൈന്‍ സജി Published on 08 July, 2011
ഡാളസില്‍ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു
ഡാളസ്‌: മാര്‍ത്തോമാശ്ശീഹായോടുള്ള ഭാരത ക്രൈസ്‌തവരുടെ അചഞ്ചല വിശ്വാസവും, പാരമ്പര്യത്തോടുള്ള ആദരവും വ്യക്തമാക്കിക്കൊണ്ട്‌ ഡാളസിലെ സെന്റ്‌ തോമസ്‌ ഇടവകയില്‍ മാര്‍ത്തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 1,2,3 തീയതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

വികാരി ഫാ. ജോജി കണിയാംപടി, റവ.ഡോ. ജേക്കബ്‌ കൂരോത്ത്‌, ഫാ. ബിജോയ്‌ പാറയ്‌ക്കല്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

ഉത്ഥാനം ചെയ്‌ത്‌ ഈശോയെ തൊട്ടറിഞ്ഞ അനുഭവം സ്വന്തമാക്കിയ തോമാശ്ശീഹാ പകര്‍ന്നു നല്‍കിയ വിശ്വാസം നമ്മുടെ അനുദിന ജീവിത സാഹചര്യങ്ങളിലും പ്രതിഫലിപ്പിക്കണമെന്ന്‌ തിരുനാള്‍ സന്ദേശത്തില്‍ ഫാ. ബിജോയ്‌ പാറയ്‌ക്കല്‍ ഓര്‍മ്മിപ്പിച്ചു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും, തുടര്‍ന്ന്‌ പൊന്നുംകുരിശിന്റേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണത്തിലും വിശ്വാസികളേവരും പങ്കെടുത്തു.
ഡാളസില്‍ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക