തൃശൂര്‍: എറണാകുളത്തെ ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയനിര്‍മ്മാണത്തിന് ഭൂമി
വാങ്ങിയതില്‍ 19 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയില്‍ മുന്‍മന്ത്രി എസ്.
ശര്‍മയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ സ്വദേശി ജോയി
കൈതാരമാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്റ്റേഡിയം
നിര്‍മ്മാണത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചും ഭൂമി വില
വര്‍ദ്ധിപ്പിച്ച് കാണിച്ചെന്നും പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
കേരളാ ക്രിക്കറ്റ് അസോസിയേന്‍ സെക്രട്ടറി ടി.സി. മാത്യു, പ്രസിഡന്റ് കെ.ആര്‍
ബാലകൃഷ്‌ണന്‍, ടാക്‌സ് സെക്രട്ടറി മാരാ പാണ്ഡ്യന്‍ എന്നിവര്‍ ഉള്‍പ്പെടെ
18പേര്‍ക്കെതിരേയാണ് അന്വേഷണം.