തിരുവനന്തപുരം: ശമ്പള ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വീസിലെ ഡോക്‌ടര്‍മാര്‍ ഈമാസം 19 മുതല്‍
അനിശ്ചിതകാല സമരം നടത്തും. ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആണ് സമരത്തിന്
ആഹ്വാനം നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന
ചര്‍ച്ചയില്‍ നേരത്തെ ഒരു മാസത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ ശമ്പള വര്‍ധന
ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും സമരത്തിനൊരുങ്ങുന്നതെന്ന്
അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല