Image

നിയമനടപടി സ്വീകരിക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്

Published on 06 July, 2011
നിയമനടപടി സ്വീകരിക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്

പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ തളര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും സുരാജ് പറഞ്ഞു.

പറവൂരില്‍ 'പ്രമാണി' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയുമൊത്ത് ഫോട്ടൊ എടുത്തിരുന്നു. താന്‍ മാത്രമല്ല മറ്റു നടന്‍മാരും ഇത്തരത്തില്‍ ഫോട്ടൊ എടുത്തിട്ടുണ്ട്. തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കിയ മഞ്ഞപ്പത്രങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും സുരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക