Image

ബാഗ്‌ദാദില്‍ ഇരട്ട ബോംബ്‌ സ്‌ഫോടനം: 35 മരണം

Published on 05 July, 2011
ബാഗ്‌ദാദില്‍ ഇരട്ട ബോംബ്‌ സ്‌ഫോടനം: 35 മരണം
ബഗ്‌ദാദ്‌: ഇറാക്കിലെ ബാഗ്‌ദാദിലുണ്ടായ ശക്തമായ ഇരട്ട സ്‌ഫോനടത്തില്‍ കുറഞ്ഞത്‌ 35 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക്‌ പരിക്കേറ്റു. താജി നഗരത്തിലെ ജനസാന്ദ്രതയേറിയ റോഡരികിലാണ്‌ ബോംബ്‌ ആദ്യം പൊട്ടിത്തെറിച്ചത്‌. പരിക്കേറ്റവരെ സഹായിക്കാന്‍ ജനങ്ങള്‍ തടിച്ച്‌ കൂടിയപ്പോള്‍ വീണ്ടും അവിടെയുണ്ടായിരുന്ന ഒരു കാറിലുണ്ടായിരുന്ന ബോംബ്‌ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക