Image

സ്വാശ്രയകോളേജുകളില്‍ സാമൂഹിക നീതി ഉറപ്പാക്കണമെന്നു സര്‍വകക്ഷിയോഗം

Published on 05 July, 2011
സ്വാശ്രയകോളേജുകളില്‍ സാമൂഹിക നീതി ഉറപ്പാക്കണമെന്നു സര്‍വകക്ഷിയോഗം

സ്വാശ്രയകോളേജുകളില്‍ അമ്പത് ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് വേണമെന്നും പ്രവേശനത്തില്‍ സാമൂഹിക നീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളും പങ്കെടുക്കും. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനേയും ചര്‍ച്ചകള്‍ക്ക് ക്ഷണിക്കും. ചര്‍ച്ചയുടെ തീരുമാനം പ്രതിപക്ഷ നേതാവിനേയും മുന്‍ വിദ്യാഭ്യാസ മന്ത്രിയേയും അറിയിക്കും.

സ്വാശ്രയ വിഷയത്തില്‍ കേന്ദ്രതലത്തില്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യവും കക്ഷിനേതാക്കള്‍ ഉന്നയിച്ചു. എന്നാല്‍ ഈ വര്‍ഷം നിയമനിര്‍മാണത്തിന് സമയം ലഭിക്കില്ലെന്നതിനാല്‍ ചര്‍ച്ചകളിലൂടെ സമവായം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അടുത്ത വര്‍ഷത്തോടെ നിയമനിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക