Image

ബന്ദ് തെലുങ്കാന ജില്ലകളിലെ ജനജീവിതത്തെ ബാധിച്ചു

Published on 05 July, 2011
ബന്ദ് തെലുങ്കാന ജില്ലകളിലെ ജനജീവിതത്തെ ബാധിച്ചു
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ബന്ദ് ആന്ധ്രാപ്രദേശിലെ പത്ത് തെലുങ്കാന ജില്ലകളിലെ ജനജീവിതത്തെ ബാധിച്ചു. വാഹന ഗതാഗതവും തീവണ്ടി ഗതാഗതവും പൂര്‍ണ്ണമായി തടസപ്പെട്ടു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

ബന്ദ് പൊതുവെ സമാധാനപരമാണ്. പോലീസിനുനേരെ കല്ലേറ് നടത്തിയ ഒസ്മാനിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എല്‍.ബി നഗറില്‍ ഒരു സ്വകാര്യ ബസ് പ്രതിഷേധക്കാര്‍ അഗ്നനിയ്ക്ക് ഇരയാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക