Image

താമ്പയില്‍ ഫാമിലി റിട്രീറ്റ്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 03 July, 2011
താമ്പയില്‍ ഫാമിലി റിട്രീറ്റ്‌
താമ്പാ (ഫ്‌ളോറിഡ): സെന്റ്‌ മാര്‍ക്ക്‌ മാര്‍ത്തോമാ ഇടവകയുടെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന കുടുംബസംഗമം നടത്തുന്നു. ജൂലൈ 15-ന്‌ വെള്ളിയാഴ്‌ച മുതല്‍ 17 ഞായറാഴ്‌ച വരെ ഡേവിസ്‌ റോഡിലുള്ള (11029 Dany Road, Tampa, FL 33637) പള്ളിയിലാണ്‌ പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ സംഗമം നടക്കുന്നത്‌. `ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സ്‌നേഹിക്കും' എന്നതാണ്‌ ചിന്താവിഷയം.

ഫാമിലി കൗണ്‍സിലിംഗ്‌ രംഗത്തെ പ്രശസ്‌തനായ റവ.ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍, സെന്റ്‌ മാര്‍ക്ക്‌ മാര്‍ത്തോമാ ഇടവക വികാരി റവ. ജോണ്‍ കുരുവിള എന്നിവര്‍ നേതൃത്വം നല്‍കും.

വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ആദ്യ സെഷന്‍ ആരംഭിക്കും. ശനിയാഴ്‌ച രാവിലെ പത്തിനാണ്‌ യുവജനങ്ങള്‍ക്കായുള്ള മീറ്റിംഗ്‌. ഉച്ചകഴിഞ്ഞ്‌ 1 മണിക്ക്‌ ദമ്പതികള്‍ക്കുള്ള യോഗം നടക്കും. വൈകുന്നേരം 6.30-ന്‌ ജനറല്‍ സെഷന്‍. ഞായറാഴ്‌ച രാവിലെ ഹോളി കമ്യൂണിയന്‌ ശേഷം സമാപന സമ്മേളനത്തോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ മാത്യു (813 319 5453), ബിനു ഈപ്പന്‍ (863 619 7916), മിനിതാ സജി (813 986 4724).
താമ്പയില്‍ ഫാമിലി റിട്രീറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക