Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രം കമാന്റോ സുരക്ഷയില്‍

Published on 02 July, 2011
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കമാന്റോ സുരക്ഷയില്‍
തിരുവനന്തപുരം: അമ്പതിനായിരം കോടിയിലേറെ രൂപയുടെ നിധിശേഖരം കണ്ടെത്തിയ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ കമാന്റോകളുടെ സുരക്ഷ ഒരുക്കും. പ്രാരംഭ ഘട്ടമായി ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ ആയുധധാരികളായ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. ക്ഷേത്രത്തിനു ചുറ്റും പൊലീസ്‌ പട്രോളിങ്ങും ശക്‌തമാക്കി. ക്യാമറാ നിരീക്ഷണവും സായുധസേനയുടെ വിന്യാസവും ഉള്‍പ്പെടെയുള്ളവയും ഒരുക്കും. ക്ഷേത്ര നിലവറകളിലെ കണക്കെടുപ്പ്‌ 75 ശതമാനമേ പൂര്‍ത്തിയായിട്ടുള്ളൂ. കൂടുതല്‍ സ്വര്‍ണശേഖരം ഉണ്ടെന്നു സംശയിക്കുന്ന ഒരു അറ കൂടി ഇനി തുറക്കാനുമുണ്ട്‌. ഇതുകൂടി പൂര്‍ത്തിയാവുമ്പോള്‍ മതിപ്പുമൂല്യം ഒരു ലക്ഷം കോടിയില്‍ എത്തിയേക്കുമെന്നാണ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക