Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2011
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ തീയതികളില്‍
ന്യൂജേഴ്‌സി: ഈസ്റ്റ്‌മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ കൊണ്ടാടുന്നു. ജൂലൈ 1 മുതല്‍ 10 വരെ തീയതികളിലാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു.

ഒന്നാംതീയതി വൈകിട്ട്‌ കൊടികയറ്റവും, നൊവേനയും, പരിശുദ്ധ ദിവ്യബലിയും ഉണ്ടായിരിക്കും. നാലാം തീയതി മുതല്‍ എല്ലാദിവസവും വൈകിട്ട്‌ 7.30-നാണ്‌ ദിവ്യബലി. തുടര്‍ന്ന്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും.

പത്താംതീയതി ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ആഘോഷമായ പാട്ടുകുര്‍ബാന മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നതാണ്‌. സമീപ ദേവാലയങ്ങളിലെ വൈദീകരും സമൂഹബലിയില്‍ പങ്കെടുക്കും.

ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപംവഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും, തിരുശേഷിപ്പ്‌ വണക്കവും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ പറയത്തോട്ടത്തില്‍ കുടുംബാംഗങ്ങളായ വിന്‍സെന്റ്‌ തോമസ്‌, സിസിലി വിന്‍സെന്റ്‌ എന്നിവരാണ്‌.

തിരുനാളിലും തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന്‌ വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബഹുമാനപ്പെട്ട വികാരി അച്ചനും, ട്രറ്റിമാരും എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. തിരുനാളിനോടനുബന്ധിച്ച്‌ ദേവാലയത്തിലെ വിവിധ ഭക്തസംഘടനകളുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോമസ്‌ കടുകപ്പള്ളി (908 837 9484), അജിത്‌ ചിറയില്‍ (609 532 4007), സിറിയക്‌ ആന്റണി (908 531 9002), വിന്‍സെന്റ്‌ തോമസ്‌ (732 617 7287) സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക