Image

വിസ്‌മയം 2011' ന്യൂയോര്‍ക്കിലെ യോര്‍ക്ക്‌ കോളജില്‍ ഓഗസ്റ്റ്‌ 28-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2011
വിസ്‌മയം 2011' ന്യൂയോര്‍ക്കിലെ യോര്‍ക്ക്‌ കോളജില്‍ ഓഗസ്റ്റ്‌ 28-ന്‌
ന്യൂയോര്‍ക്ക്‌: ലോകപ്രശസ്‌ത മലയാളി മജീഷ്യനും പ്രമുഖ മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവുമായി പ്രൊഫസര്‍ ഗോപിനാഥ്‌ മുതുകാടും കലാസംഘവും അണിയിച്ചൊരുക്കുന്ന ഈവര്‍ഷത്തെ ഏറ്റവും പോപ്പുലറായ ലൈവ്‌ സ്റ്റേജ്‌ ഷോ `വിസ്‌മയം 2011' ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള യോര്‍ക്ക്‌ കോളജ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ (94-45 guy. R. Brewer Bvld, Jamaica, NY 11451) ഓഗസ്റ്റ്‌ 28-ന്‌ ഞായറാഴ്‌ച ആറുമണിക്ക്‌ അരങ്ങേറും.

അമേരിക്കയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രം അവതരിപ്പിക്കുന്ന ഇന്ദ്രജാല-നൃത്യനാട്യ വിസ്‌മയം ഷോയുടെ ന്യൂയോര്‍ക്കിലെ ഏക വേദിയായ യോര്‍ക്ക്‌ കോളജില്‍ അരങ്ങേറുന്ന പ്രോഗ്രാം മാസ്‌പെക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌-സെന്റ്‌ പോള്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥമാണ്‌ നടത്തുന്നത്‌.

പ്രൊഫസര്‍ മുതുകാടിനൊപ്പം ദക്ഷിണേന്ത്യന്‍ സിനിമയുടെ പുത്തന്‍ വാഗ്‌ദാനമായ നായിക നടി ശ്രുതി ലക്ഷ്‌മി, പ്രമുഖ ചലച്ചിത്ര പിന്നണിഗായകരായ ജ്യോത്സന, രമേശ്‌ ബാബു, ഹാസ്യസാമ്രാട്ടുകളായ പ്രശാന്ത്‌ പുന്നപ്ര (അയ്യപ്പബൈജു), കലാഭവന്‍ ഷാജോണ്‍, മനോജ്‌ ഗിന്നസ്‌ തുടങ്ങിയ വന്‍ കലാനിരയും സംഘത്തിലുണ്ടാകും.

പതിവ്‌ സ്റ്റേജ്‌ഷോകളില്‍ നിന്നും വിഭിന്നമായി പ്രേഷകരെ ആത്ഭുതത്തിന്റേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഇന്ദ്രജാല വിസ്‌മയ പ്രകടനങ്ങള്‍, പുതുമയും വൈവിധ്യവുമാര്‍ന്ന നൃത്തനാട്യങ്ങള്‍, സംഗീതത്തിന്റെ സോപാനത്തിലേക്ക്‌ നയിക്കുന്ന ഗാനമേള, ചിന്തിപ്പിക്കുകയും കാണികളെ കുടുകുട ചിരിപ്പിക്കുകയും ചെയ്യുന്ന ശുദ്ധഹാസ്യ പരിപാടികള്‍ എന്നിവ സദസ്യരുടെ പൂര്‍ണ്ണ സഹകരണത്തോടെ നടത്തുന്ന വിസ്‌മയം 2011 തികിച്ചും വേറിട്ടൊരു അനുഭവമായിരിക്കുമെന്ന്‌ ക്യൂന്‍സിലെ പരിപാടിയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത്‌ കൊച്ചുകുട്ടി അറിയിച്ചു.

പരിപാടിയുടെ ചിട്ടയായ നടത്തിപ്പിനും ക്രമീകരണങ്ങള്‍ക്കുമായി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി വികാരിമാരായ വെരി. റവ. ഐസക്ക്‌ പൈലി കോര്‍എപ്പിസ്‌കോപ്പ, റവ.ഡോ. എ.പി. ജോര്‍ജ്‌, ട്രഷറര്‍ ജോസ്‌ പലയ്‌ക്കത്തടം, സെക്രട്ടറി ഏബ്രഹാം പുതുശേരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത്‌ കൊച്ചുകുട്ടി, വെബ്‌സൈറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ജിജോയ്‌ ഏബ്രഹാം എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വി.വി.ഐ.പി, ഓര്‍ക്കെസ്‌ട്ര വി.ഐ.പി, മെസ്സാനി, ബാല്‍ക്കണി എന്നിങ്ങനെ വിവിധ വിഭാഗമായിട്ടാണ്‌ ബഹൃത്തായ ഓഡിറ്റോറിയത്തില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. പ്രോഗ്രാം സ്‌പോണ്‍സര്‍ഷിപ്പിനും, പരസ്യങ്ങള്‍ക്കും അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും: പള്ളി വെബ്‌സൈറ്റ്‌: www.stpetersandstpaulsny.org സന്ദര്‍ശിക്കുക. ചെറിയാന്‍ അരികുപുറം (516 775 3900), അജിത്‌ കൊച്ചുകുട്ടി (516 225 2814), ജോസ്‌ പലയ്‌ക്കത്തടം (516 503 2897), ഏബ്രഹാം പുതുശ്ശേരി (516 209 8490), ബിനീഷ്‌ ഏബ്രഹാം (347 526 2967), ലിറ്റു ജോര്‍ജ്‌ (516 680 5511), ബോസ്‌ മല്ലിയത്ത്‌ (516 885 6970), ബിജു ജോര്‍ജ്‌ (516 270 6148), പൗലോസ്‌ വാരിയത്ത്‌ (516 385 4741), അജിത്‌ അവറാച്ചന്‍ (516 554 2981), സാജു പി. തോമസ്‌ (516 305 4427), തോമസ്‌ കളപ്പുരയ്‌ക്കല്‍ (646 691 2930), സിബി മാത്യു (718 347 1750), ഐപ്പ്‌ കുര്യാക്കോസ്‌ (516 775 4445), വര്‍ഗീസ്‌ പി. മാത്യു (516 410 8497), ബിനോയ്‌ മണിയറ (516 355 5268), സെനില്‍ സാജു (201 523 0606). ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
വിസ്‌മയം 2011' ന്യൂയോര്‍ക്കിലെ യോര്‍ക്ക്‌ കോളജില്‍ ഓഗസ്റ്റ്‌ 28-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക