Image

മിസ്റ്റി ചാക്കോയ്‌ക്ക്‌ ഫിലാദല്‍ഫിയ മേയറുടെ അംഗീകാരം

ജോസ്‌ മാളേയ്‌ക്കല്‍ Published on 25 June, 2011
മിസ്റ്റി ചാക്കോയ്‌ക്ക്‌ ഫിലാദല്‍ഫിയ മേയറുടെ അംഗീകാരം
ഫിലാദല്‍ഫിയ: ഫിലാദല്‍ഫിയയിലെ സ്‌പെഷ്യല്‍ ഹൈസ്‌കൂളുകളില്‍ മുന്നിട്ടുനില്‍ക്കുന്ന സെന്‍ട്രല്‍ ഹൈയിലെ ഫ്രെഷ്‌മെന്‍ വിദ്യാര്‍ത്ഥിനി മിസ്റ്റി ചാക്കോയ്‌ക്ക്‌ മേയര്‍ മൈക്കിള്‍ നട്ടറിന്റെ പ്രത്യേക അഭിനന്ദനവും അംഗീകാരവും ലഭിച്ചു.

സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരവും, ഹാജര്‍നിലയും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്‌കൂള്‍ ഡിസ്‌ട്രിക്‌റ്റ്‌ ഓഫ്‌ ഫിലാഡല്‍ഫിയായും, മേയറുടെ ഓഫീസ്‌ ഓഫ്‌ എഡ്യൂക്കേഷനും സംയുക്തമായി കഴിഞ്ഞവര്‍ഷം തുടക്കമിട്ട വി. ഐ. പി. (വെരി ഇംപ്രസീവ്‌ പെര്‍ഫോര്‍മേഴ്‌സ്‌) പ്രോഗ്രാമിന്റെ ഭാഗമായി സിറ്റിയിലെ 62 ഹൈസ്‌കൂളുകളില്‍നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കാണീ അംഗീകാരം ലഭിച്ചത്‌. സമ്പൂര്‍ണ ഹാജര്‍ നിലയും, മികച്ച അക്കാഡമിക്‌ നിലവാരവും കണക്കിലെടുത്താണീ അംഗീകാരം.

അദ്ധ്യയനനിലവാരവും, ഹാജര്‍ നിലയും മെച്ചപ്പെടുത്തിയതിന്റെ പ്രോല്‍സാഹനമായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികള്‍ക്കും സിറ്റിസണ്‍സ്‌ ബാങ്ക്‌ പാര്‍ക്കിലുള്ള മേയറുടെ വി. ഐ. പി. ബോക്‌സിലിരുന്ന്‌ മാതാപിതാക്കളോടൊപ്പം ഫിലാദല്‍ഫിയ ഫില്ലീസ്‌ ഗെയിം കാണുന്നതിനുള്ള രണ്ടു ടിക്കറ്റുകകളും, പ്രശംസാപത്രവും ലഭിച്ചു. പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ കൊച്ചുമിടുക്കി ഗ്രീന്‍ബര്‍ഗ്‌ മിഡില്‍സ്‌കൂളില്‍ നിന്നുമാണു സെന്‍ട്രലിലെത്തിയത്‌. നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായില്‍ താമസിക്കുന്ന അഴകത്തു റോയി ചാക്കോയുടേയും, ആഷയുടെയും പുത്രിയാണ്‌ മിസ്റ്റി.
മിസ്റ്റി ചാക്കോയ്‌ക്ക്‌ ഫിലാദല്‍ഫിയ മേയറുടെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക