Image

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ പുതിയ ഭരണസമിതി അധികാരമേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2011
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ പുതിയ ഭരണസമിതി അധികാരമേറ്റു
ന്യൂയോര്‍ക്ക്‌: കേരള സമാജത്തിന്റെ 2011-12 ലേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. തോമസ്‌ ജോണ്‍ (പ്രസിഡന്റ്‌), അന്നമ്മ വര്‍ഗീസ്‌ (വൈസ്‌ പ്രസിഡന്റ്‌), ഉമ്മന്‍ ഏബ്രഹാം (സെക്രട്ടറി), ഇടിക്കുള ചാക്കോ (ജോയിന്റ്‌ സെക്രട്ടറി), ജോയിക്കുട്ടി ജോര്‍ജ്‌ (ട്രഷറര്‍), വര്‍ഗീസ്‌ മത്തായി (ജോയിന്റ്‌ ട്രഷറര്‍) എന്നിവരും കമ്മിറ്റിയംഗങ്ങളായി പൊന്നച്ചന്‍ ചാക്കോ, കൊച്ചുമ്മന്‍ കാമ്പയില്‍, വര്‍ഗീസ്‌ എം. വര്‍ഗീസ്‌, സരസ്വതി പ്രഭാകരന്‍, ലീലാ ജേക്കബ്‌, ബിനോയി തോമസ്‌, തോമസ്‌ ഇടത്തിക്കുന്നേല്‍, സാമുവേല്‍ വര്‍ഗീസ്‌, ശശി പിള്ള, ഒര്‍ഫീസ്‌ ജോണ്‍,പ്രഭാ ഉമ്മന്‍, സൂസന്‍ ഇടത്തിക്കുന്നേല്‍, ഷിലൂ മാത്യു, സജി ജേക്കബ്‌, വര്‍ഗീസ്‌ മാത്യു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഈവര്‍ഷത്തെ സമാജം പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ജൂണ്‍ 12-ന്‌ കൂടിയ പ്രഥമ യോഗത്തില്‍ വിവിധ സബ്‌ കമ്മിറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞതായി പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ പ്രസ്‌താവിച്ചു. യുവജനങ്ങളുടെ നേതൃത്വത്തില്‍ വിവിധ സാമൂഹിക സേവന പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ പ്രസ്‌താവിച്ചു.

മുന്‍കാലങ്ങളിലേതുപോലെ തന്നെ ഉന്നതനിലവാരം പുലര്‍ത്തുന്ന പരിപാടികള്‍ അവതരിപ്പിക്കുവാന്‍ സമാജം പ്രതിജ്ഞാബദ്ധമാണെന്ന്‌ സെക്രട്ടറി ഉമ്മന്‍ ഏബ്രഹാം പ്രസ്‌താവിച്ചു.

സമാജത്തിന്റെ പരിപാടികളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ്‌ തോമസ്‌ ജോണും, മറ്റ്‌ ഭാരവാഹികളും അഭ്യര്‍ത്ഥിച്ചു. വര്‍ഗീസ്‌ എം.വി അറിയിച്ചതാണിത്‌ (718 619 7094).
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ പുതിയ ഭരണസമിതി അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക