Image

സ്യഷ്‌ടികള്‍ കൈത്തിരിയായിരിക്കണം: മാര്‍ തിയോഡോഷ്യസ്‌

Published on 25 June, 2011
സ്യഷ്‌ടികള്‍ കൈത്തിരിയായിരിക്കണം: മാര്‍ തിയോഡോഷ്യസ്‌
ന്യൂയോര്‍ക്ക്‌: സാഹിത്യക്കാരന്റെ സര്‍ഗ്ഗരചനകള്‍ കാലത്തെ നയിക്കുവാന്‍ കെല്‌പുള്ളതായിരിക്കണമെന്ന്‌ മാര്‍ത്തോമാ സഭയുടെനോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവറുഗീസ്‌ മാര്‍ തിയോഡോഷ്യസ്‌ എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു.

റെയ്‌നാ സാമുവേലിന്റെ പുതിയ നോവലായ "Skull and Bones: A pirate?s Odyssey? യുടെ ആദ്യ പ്രതി മാത്യു ജോണിന്‌ നല്‌കി പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.രചനകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു കടമ നിര്‍വ്വഹിച്ച ചാരിതാര്‍ത്ഥ്യമാണ്‌ എഴുത്തുക്കാര്‍ക്ക്‌ ഉണ്ടാകുന്നതെന്ന്‌ പുസ്‌തകത്തിന്റെ കാവ്യ പരിചയം നടത്തി റെയ്‌നാ സാമുവേല്‍ പറഞ്ഞു. പുസ്‌തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ്‌ റെയ്‌നാ.

കുമ്പനാട്‌ വല്യതാന്നിയ്‌ക്കല്‍, സാമുവേല്‍ മത്തായിയുടേയും സെലിന്‍ സാമുവലിന്റേയും മകളാണ്‌. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റെയ്‌നാ തന്നെയാണ്‌ നോവലിന്റെ കവര്‍ ചിത്രവും രൂപകല്‌പന ചെയ്‌തത്‌.

സ്റ്റാറ്റന്‍ ഐലന്‍ഡ്‌ മാര്‍ത്തോമാ പള്ളിയില്‍ സാഹിത്യ സായാഹ്നമായി മാറിയ പ്രകാശന ചടങ്ങില്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ന്യൂജേഴ്‌സി വികാരി റവ. ജോസ്‌ എബ്രഹാം, സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി, റവ. ബേബി ജോണ്‍, സണ്ടേ സ്‌ക്കൂള്‍ ഭാരവാഹികള്‍ എന്നിവരടക്കം ധാരാളം പേര്‍ പങ്കെടുത്തു. പത്തൊന്‍പതുവയസുകാരിയായ റെയ്‌ന ന്യൂജേഴ്‌സി മാര്‍ത്തോമാ ഇടവകാംഗമാണ്‌. ഈ നോവല്‍ amazon. Com ലും Barnes& Nobles ലും ലഭ്യമാണ്‌.
സ്യഷ്‌ടികള്‍ കൈത്തിരിയായിരിക്കണം: മാര്‍ തിയോഡോഷ്യസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക