Image

കൈയ്യേറ്റം: എം.എം.മണിയുടെ ബന്ധുക്കള്‍ക്കെതിരേ കേസ്‌

Published on 23 June, 2011
കൈയ്യേറ്റം: എം.എം.മണിയുടെ ബന്ധുക്കള്‍ക്കെതിരേ കേസ്‌
തൊടുപുഴ: ഇടുക്കി ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയിലുള്ള സര്‍ക്കാര്‍ഭൂമി കൈയ്യേറാനുള്ള സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ സഹോദരഭാര്യ, മകന്‍, സോമതീരം റിസോര്‍ട്ട്‌ എം.ഡി ബേബി പീര്‍ മുഹമ്മദ്‌ ബാഷ, ഷാജി കുഴിക്കാട്ടുചാലില്‍ എന്നിവരുടെ ശ്രമം റവന്യൂ അധികൃതര്‍ തടഞ്ഞു. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ വി.ആര്‍.മോഹനന്‍ പിള്ള രാജാക്കാട്‌ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി. ഇവര്‍ ബൈസണ്‍വാലി വില്ലേജില്‍ ഓക്‌ഫീല്‍ഡ്‌ റിസോര്‍ട്ടിന്‌ സമീപമാണ്‌ ഏലം കുത്തകപ്പാട്ട ഭൂമിയില്‍ക്കൂടി റോഡ്‌ നിര്‍മ്മിച്ചത്‌ ഒഴിപ്പിക്കാനാണ്‌ സര്‍ക്കാര്‍ സംഘം എത്തിയത്‌. മൂന്നാര്‍ കെ.ഡി.എച്ച്‌. വില്ലേജില്‍ മന്നവന്‍ ചോലയിലും റവന്യുഭൂമി അനധികൃതമായി കൈയേറിയതായി ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക