Image

മത്തായി കോര്‍ എപ്പിസ്‌കോപ്പായ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി

ഡോ. മുരളീരാജന്‍ Published on 22 June, 2011
മത്തായി കോര്‍ എപ്പിസ്‌കോപ്പായ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി
ഫിലാഡെല്‍ഫിയാ: സെന്റ്‌ ഗ്രീഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ (ബെന്‍സേലം) മുന്‍ വികാരിയും ഫിലാഡെല്‍ഫിയാ ഏരിയായിലെ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ സീനിയര്‍ വൈദീകനുമായ വെ. റവ. കെ. മത്തായി കോര്‍ എപ്പീസക്കകോപ്പായ്‌ക്ക്‌ ഡെലവയര്‍ വാലി സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലെ അംഗങ്ങള്‍ അനുചിതമായ യാത്രയയപ്പ്‌ നല്‍കി.

ജൂണ്‍ 19-ാം തീയതി ഞായറാഴ്‌ച സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനാനന്തരം നടന്ന യോഗത്തില്‍ ഇടവകയുടെ വികാരി റവ.ഫാ. സിബി വറുഗീസ്‌, ബഹുമാനപ്പെട്ട മത്തായി കോര്‍ എപ്പീസ്‌കോപ്പാ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഫിലാഡെല്‍ഫിയായിലുള്ള ഓര്‍ത്തഡോക്‌സ്‌ സഭയുടെ വളര്‍ച്ചയ്‌ക്കും, ആന്മീക ഉന്നതിക്കും ,എക്യുമനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും, ഫിലാഡെല്‍ഫിയായിലുള്ള മലയാളി സമൂഹത്തിനും നല്‍കിയ സേവനത്തേ പ്രകീര്‍ത്തിച്ചു. മറുപടി പ്രസംഗത്തില്‍ ഫിലാഡെല്‍ഫിയായിലെ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വളര്‍ച്ചയ്‌ക്ക്‌ തന്നെ തിരഞ്ഞെടുത്ത കൃപയ്‌ക്ക്‌ ദൈവത്തിന്‌ നന്ദി അര്‍പ്പിച്ചു. വളര്‍ന്നു വരുന്ന തലമുറയേ ദേവാലയത്തില്‍ അയക്കുന്നതിനും ദേവാലയ കാര്യങ്ങളില്‍ വ്യാപൃതരാക്കുകയും ചെയ്‌താല്‍ അവരുടെ ഭാവിയെ ഓര്‍ത്ത്‌ വ്യാകുലപ്പെടേണ്ട ആവശ്യം വരികയില്ല എന്ന്‌ ആഹ്വാനം ചെയ്‌തു.

അമേരിക്കന്‍ ഭദ്രാസത്തിലെ ദേവാലയങ്ങളില്‍ ചലനാതക്കമകമായ ഒരു ദേവാലയമായി ഡെലവയര്‍ വാലി സെന്റ്‌ ജോണ്‍സ്‌ ഇതിനോടകം മാറിക്കഴിഞ്ഞുവെന്ന്‌ ഓര്‍മ്മിപ്പിച്ചതിനോടൊപ്പം നല്ലഭാവിയക്കു വേണ്ടിയുള്ള ആശംസകള്‍ നേരുകയും ചെയ്‌തു. ഇടവകയുടെ ബഹുമാര്‍ത്ഥം വികാരി റവ. സിബി വറുഗീസ്‌ പ്രശംസാഫലകം സമ്മാനിച്ചു.
മത്തായി കോര്‍ എപ്പിസ്‌കോപ്പായ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക