Image

കുട്ടികളെ പീഡിപ്പിച്ചു; ഭാര്യ പോലീസില്‍ പരാതി നല്‍കി

Published on 18 June, 2011
കുട്ടികളെ പീഡിപ്പിച്ചു; ഭാര്യ പോലീസില്‍ പരാതി നല്‍കി
ബാംഗ്ലൂര്‍: നിരവധി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുകയും ഗര്‍ഭിണികളാക്കുകയും ചെയ്‌തുവെന്നാരോപിച്ച്‌ ഭാര്യ ഭര്‍ത്താവിനെതിരേ പരാതി നല്‍കി. ബാംഗളൂര്‍ ജാലഹള്ളി സിദ്ധാര്‍ഥ നഗറിലെ ഒരു പാസ്റ്റര്‍ക്കെതിരേയാണ്‌ പരാതി. പാവപ്പെട്ട കുടുംബങ്ങളില്‍നിന്ന്‌ കുട്ടികളെ കൂട്ടികൊണ്ടുവന്ന്‌ സ്റ്റുഡന്റ്‌ സെന്ററില്‍ പഠിപ്പിക്കുന്നതിന്‌ മറവില്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു.ഇതിനെ എതിര്‍ത്തപ്പോള്‍ തന്നെയും കുട്ടികളെയും കൊല്ലുമെന്ന്‌ ഭര്‍ത്താവ്‌ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍പ്പറയുന്നു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക