Image

ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബനവീകരണ കണ്‍വെന്‍ഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2011
ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബനവീകരണ കണ്‍വെന്‍ഷന്‍
ഷിക്കാഗോ: ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ജൂണ്‍ 23-ന്‌ വ്യാഴാഴ്‌ച മുതല്‍ 26-ന്‌ ഞായറാഴ്‌ച വരെ കുടുംബനവീകരണ കണ്‍വെന്‍ഷന്‍ നടത്തുന്നു. എല്ലാദിവസവും രാവിലെ 9.15-ന്‌ ആരംഭിച്ച വൈകിട്ട്‌ 6 മണിക്ക്‌ കണ്‍വെന്‍ഷന്‍ സമാപിക്കും.

മുന്‍വര്‍ഷങ്ങളിലേതുപോലെ അഞ്ച്‌ വ്യത്യസ്‌ത വിഭാഗങ്ങളിലായിട്ടാണ്‌ കണ്‍വെന്‍ഷന്‍ നടത്തുന്നത്‌. മുതിര്‍ന്നവര്‍, യുവജനങ്ങള്‍, ഹൈസ്‌കൂള്‍ കുട്ടികള്‍, മിഡില്‍സ്‌കൂള്‍ കുട്ടികള്‍, എല്‍.പി സ്‌കൂള്‍ കുട്ടികള്‍ എന്നീ വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകമായി മലയാളത്തിലും ഇംഗ്ലീഷിലും വചനപ്രഘോഷണമുണ്ടായിരിക്കും.

പ്രശസ്‌ത വചനപ്രഘോഷകരായ റവ.ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍ വി.സി. റവ.ഫാ മാര്‍ട്ടിന്‍ കാളാപറമ്പില്‍ വി.സി, ബ്ര. ഫ്രിറ്റ്‌സ്‌, ബ്ര. മാര്‍ക്ക്‌ നീമോ, ബ്ര. ഡോണി പീറ്റര്‍ തുടങ്ങിയവരാണ്‌ കണ്‍വെന്‍ഷന്‍ നയിക്കുന്നത്‌.

അഭിവന്ദ്യ പിതാക്കന്മാരായ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ റമീജിയൂസ്‌ ഇഞ്ചനാനിയില്‍ എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ച്‌ സന്ദേശങ്ങള്‍ നല്‍കും.

കണ്‍വെന്‍ഷനില്‍ താത്‌പര്യമുള്ള ഏവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ബേബി സിറ്റിംഗ്‌ സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: കത്തീഡ്രല്‍ ഓഫീസ്‌ (708 544 6419), ജോസഫ്‌ എമ്പ്രയില്‍ (630 516 1132).
ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബനവീകരണ കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക