Image

ശൗര്യമില്ലാത്ത ലോക്‌പാല്‍ നിയമത്തിന്‌ ശ്രമിക്കുന്നു: ഹസ്സാരെ

Published on 17 June, 2011
ശൗര്യമില്ലാത്ത ലോക്‌പാല്‍ നിയമത്തിന്‌ ശ്രമിക്കുന്നു: ഹസ്സാരെ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ശൗര്യമില്ലാത്ത ലോക്‌പാല്‍ നിയമത്തിനാണ്‌ ശ്രമിക്കുന്നതെന്ന്‌ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ വ്യക്തമാക്കി. സമിതി സംയുക്ത സമിതി യോഗങ്ങള്‍ വെറുംപാഴ്‌വേലയാണ്‌. സമയം പാഴാക്കലാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 20 ന്‌ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട്‌ യോഗങ്ങളില്‍ എന്താണ്‌ നടന്നതെന്ന്‌ നാം കണ്ടതാണ്‌. അവര്‍ അവരുടെ വഴി പിന്തുടരുന്നു. ഞങ്ങള്‍ ഞങ്ങളുടെ വഴിയും. അവര്‍ രാഷ്ട്രത്തോട്‌ അനീതി പ്രവര്‍ത്തിക്കുമ്പോഴൊക്കെയും ഞങ്ങള്‍ ഞങ്ങളുടെ പാത പിന്തുടരുമെന്നും ഹസ്സാരെ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക