Image

സുകുമാര്‍ അഴിക്കോട് നല്‍കിയ മാനനഷ്ടകേസില്‍ മോഹന്‍ലാലിന് ജാമ്യം.

Published on 17 June, 2011
സുകുമാര്‍ അഴിക്കോട് നല്‍കിയ മാനനഷ്ടകേസില്‍ മോഹന്‍ലാലിന് ജാമ്യം.
തൃശ്ശൂര്‍: സുകുമാര്‍ അഴിക്കോട് നല്‍കിയ മാനനഷ്ടകേസില്‍ മോഹന്‍ലാലിന് ജാമ്യം. തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോഹന്‍ലാലിന് ജാമ്യം അനുവദിച്ചത്.നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, അലക്‌സ് കെ.ബാബു എന്നിവരാണ് ജാമ്യം നിന്നത്.

നടന്‍ തിലകന് വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് കേസിന് വഴിവച്ചത്.തനിക്ക് മതിഭ്രമം ബാധിച്ചുവെന്ന് മോഹന്‍ലാല്‍ ആരോപിച്ചുവെന്ന് കാണിച്ചാണ് അഴീക്കോട് ഫിബ്രവരി 19ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മാര്‍ച്ച് 17ന് കോടതി അഴീക്കോടിനെ വിസ്തരിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഇരുപതിയൊന്നിന് ഹാജരാകണമെന്ന് കാണിച്ച് മോഹന്‍ലാലിന് സമന്‍സ് അയച്ചിരുന്നെങ്കിലും ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം മോഹന്‍ലാലിന് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജൂലൈ 21 ഹാജരാകണമെന്ന് കാണിച്ച് കോടതി വീണ്ടും നോട്ടീസ് അയച്ചു. ഇതിനുശേഷം അഡ്വാന്‍സ് പെറ്റീഷന്‍ ഫയല്‍ ചെയ്താണ് മോഹന്‍ലാല്‍ കോടതിയിലെത്തി ജാമ്യമെടുത്തത്. ലാലിനുവേണ്ടി അഡ്വ. കെ.രാംകുമാര്‍ കോടതിയില്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക