വിദ്യാധരൻ 2018-02-20 00:22:15 News
ഞാൻ ഗ്രഹിച്ച അർത്ഥമൊക്കെ വച്ച്
അയച്ചു ഞാനൊരു  കവിതയെന്നാൽ'
മനസ്സിലാകുന്നില്ലതെവിടെ പോയിയെന്ന്
കനിവ് തോന്നി എഡിറ്ററെയത്
പുറത്തു വിടണം ജനം വിധിച്ചിടട്ടെ
അസഭ്യമായ വാക്കുകൾ എന്റേതല്ല
എടുത്തതാണ് 'ക്രിസ്തുവോ മാലാഖ'
കവിതയിൽ നിന്നതേപടി മാറ്റിടാതെ
ക്രിസ്തുവിനെ സൗന്ദര്യധാമമാക്കി
വസ്ത്രം പറിച്ചു നിറുത്തി ഹാ ! എന്ത് കഷ്ടം
സാധ്യതയുണ്ടിതൊരു   വിവാദമാവാൻ
കൂടാതെ ദൈവ പടയാളികൾ ഇളക്കിടാനും 
'ഇടതു വിരലാൽ  സംഭോഗ മുദ്ര
വലുത് കയ്യാൽ സ്വയഭോഗ മുദ്ര'
ആരുണ്ടിവിടെ ഈ മുദ്രകൾ കാട്ടിടത്തോർ?
ആവശ്യമാണത് ഇടയ്ക്കിടെ കുഴപ്പമില്ല
പാവമാ ക്രിസ്തുവും മാലാഖയും
മനുഷ്യരല്ലേ നമ്മളെപ്പോൽ !
ഇരുട്ടിൽ നാം കാട്ടിടും വേലയൊക്കെ
പരസ്യമാക്കി  കവി നിർവൃതി പൂണ്ടിടുന്നു 
അത് കണ്ടു ലജ്ജപൂണ്ടു 'പൊരുൾ തിരിച്ചോൻ' 
കളിച്ചു  ചില കളി കഥ വേറെയാക്കി
മനുഷ്യനെ പൊട്ടനാക്കുന്ന കാലമല്ലേ
വിരലു കൊണ്ടോട്ട അടച്ചിടാനായി
കഴിയുകയില്ല ഒരുത്തനും അതോർത്തിടേണം

Confused 2018-02-19 23:02:17 News
എന്താണിതെന്നറിയാതെ
പകച്ചിരുന്നിടുമ്പോൾ
അമ്പേ!  വരൂന്നൊരുത്തൻ
പൊരുൾ തിരിച്ചുകൊണ്ട്
എന്തിനിങ്ങനെ നിങ്ങൾ രണ്ടും
ചുമ്മാതെ ഞങ്ങളെ കറക്കിടുന്നു
മനക്കുരുന്നിൽ കനിവുള്ള
വിദ്യാധരൻ സാറേ
ശരിയായ ഇതിന്റെ  അർഥം
ചൊല്ലിടാമോ ?

Vayanakaaran 2018-02-19 22:45:28 News
കമല സുരയ്യയുടെ പൂർവാശ്രമത്തിലെ
തറവാട്ടു പേര് ഈ മുഹമ്മദിന് എങ്ങനെ കിട്ടി. നാലപ്പാട്ട്. വെറുതെ ഒരു കൗതുകം.  നാലപ്പാട്ട്‌ നിന്നും മുമ്പ് മതം മാറിയവർ ഉണ്ടായിരുന്നോ?
Anilal Sreenivasan 2018-02-19 22:09:20 News
പ്രിയ  ഡോ. ശശിധരൻ 
ശെരിയാണ് ഒരു ഡിഗ്രിയും അനുഭവങ്ങളോളം 
വരില്ല. അവ നമ്മുടെ അവബോധത്തെയും കാഴ്ചപ്പാടുകളെയും മാറ്റി മറിക്കും.
വായനക്ക് നന്ദി.
നമ്മൾ അന്ന് കണ്ടശേഷം പിന്നെ ബന്ധപെട്ടില്ല.
ആ പ്രസംഗം ഇപ്പോഴും ഓർമയുണ്ട് :) ആ സ്റ്റൈൽ ഒത്തിരി ഇഷ്ട്ടം.. 
Easo Jacob 2018-02-19 21:50:53 News
യാഥാർഥ്യബോധം നഷ്ടപ്പെടാതെ അമേരിക്കൻ ചരിത്രത്തിന്റെ ഒരവലോകനവും നമ്മുടെ കടമകളും അവസരങ്ങളും ശ്രീ ജോണ് കുന്തറ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ!

vayankaaran 2018-02-19 20:13:51 News
കവിതയും കവിതയുടെ വിലയിരുത്തലും ഒന്നും മനസ്സിലാകാത്ത വിധത്തിലായത് മലയാള ഭാഷയുടെ ദുരവസ്ഥ വിളിച്ചോതുന്നു. എന്ത് അസംബന്ധം എഴുതിവച്ചാലും അതിനെയൊക്കെ വ്യാഖാനിച്ച്‌ വല്ലതുമൊക്കെ ആക്കി തീർക്കുക എന്ന പാഴ്ശ്രമം അമേരിക്കൻ മലയാള സാഹിത്യത്തിലും തുടരാൻ സാദ്ധ്യത കാണുന്നു. വിദ്ധ്യധരൻ എന്ന വ്യക്തിയുള്ളത്കൊണ്ട് അക്രമികളെ പിടികൂടും മുക്കാലിയിൽ കെട്ടി പൂസും. 
ഡോ.ശശിധരൻ 2018-02-19 19:31:16 News

അമേരിക്കയിൽ നിന്നും ലഭിച്ച എം ബി   ബിരുദത്തിൽനിന്നും നേടാനാവുന്ന അറിവിനേക്കാൾ എത്രോയോ ശ്രേഷ്ഠമായ അറിവാണ് അനിലാലിനു  ദില്ലി (നോവു)യാത്രയിൽ നിന്നും നേടാനായത് .വലിയ  വില കൊടുക്കേണ്ടി വന്നുവെങ്കിലും നല്ല ജീവിതാനുഭവം കിട്ടിയില്ലേ .നല്ലൊരു പാഠം നമുക്ക് അനിലാലിന്റെ ജീവിതത്തിൽ നിന്നും പഠിക്കാനുണ്ട്.അനുഭവം വിലകൊടുക്കാതെ കിട്ടില്ലയെന്ന പരമസത്യം .

(ഡോ.ശശിധരൻ)

sunu 2018-02-19 18:16:25 News
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസുള്ളവനും കഷ്ടസമ്പൂര്ണനും  അത്രേ. അത് ഏതു മാർപാപ്പ ആയാലും. പപ്പ ഉണ്ടാക്കിയത് കൊണ്ട് ഉണ്ടായതല്ല ലോകം. കമ്മ്യൂണിസം ഒരു തരം ആഭാസം ആയതു കൊണ്ടത് കെട്ടടങ്ങി. വിമോചന ദൈവശാസ്ത്രം എന്നത് കുറെ പെണ്ണുങ്ങളെ എങ്ങനെ വ്യഭിചരിക്കണം എന്ന് പഠിപ്പിച്ചു.. ഫിദൽ കാസ്ട്രോ ദിവസം മൂന്ന് പെൺകുട്ടികളോട് കൂടെ സെക്സ്  ആസ്വദിച്ചിരുന്നു   എല്ലാവര്ക്കും അറിയാവുന്ന സത്യം. ഇതൊന്നും സഹോദര ലോകജനതയുടെ ജീവിത മാനദണമല്ല.
John George 2018-02-19 18:08:47 News
Nice to hear about you and your wife's accomplishments in the field of sports and I am proud that you belong to my place .
Boby Varghese 2018-02-19 16:28:00 News
Mr. Joseph, I didn't say one line disrespectful about the Pope. I am a member of the Orthodox Church and go to church regularly. Some of the bishops of my church are self proclaimed communists.
observer 2018-02-19 14:38:50 News
Excellent!
ഡോ.ശശിധരൻ 2018-02-19 14:02:27 News
ഒന്നാലോചിച്ചു നോക്കു ,ഒരു ചെറിയ സുഖത്തിനു വേണ്ടി എത്ര വലിയ ദുഖമാണ് മനുഷ്യര്‍ അനുഭവിക്കുന്നത് .ആത്മജ്ഞാനത്തില്‍ നിന്നും അകന്നു അനിയന്ത്രിതമായി കാമജ്ഞാനത്തിനടിമപ്പെടുമ്പോഴാണ് അതിസുന്ദരമായ മനുഷ്യജീവിതത്തില്‍ നിന്നും തരംതാഴ്ന്ന് മനുഷ്യന്‍ മര്‍ത്യനാകുന്നത് .അതേസമയം തന്നെ മര്‍ത്യന്‍ ഉയര്‍ന്നു മനുഷ്യനാകുന്നത് അനിയന്ത്രിതമായ കാമജ്ഞാനത്തെ ആത്മജ്ഞാനമാക്കി മാറ്റുമ്പോഴാണ്.കര്‍മ്മപരമായ ശ്രേഷ്ടതയിലും വികാരപരമായ മനോഹാരിതയിലും മെനഞ്ഞെടുത്ത അതിമനോഹരമായ അന്തര്‍ഭാവങ്ങളോടുകൂടിയ പ്രകാശം പ്രസിരിപ്പിക്കുന്ന ഒരു സുന്ദരമായ കവിത.സ്ത്രീ ഒടുങ്ങാത്ത കാമാസക്തിയോടെ പുരുഷഭോഗത്തിനും ,അതേപോലെ പുരുഷന്‍ മൃഗീയമായ സ്ത്രീഭോഗത്തിനും അനിയന്ത്രിതമായി അടിമപ്പെട്ടു ആത്മീയമായ ആനന്ദ ജീവിതത്തെ വലിച്ചെറിയുന്ന ഈ ലോകത്തില്‍ ഹൃദയത്തിലെ പാപങ്ങളെ വിശൂദ്ധിയിലെത്തിക്കാന്‍ വിരല്‍ചൂണ്ടുന്ന കനകരശ്മികളോടുകൂടിയ ഒരു നല്ല സന്ദേശത്തിന്റെ സ്പന്ദനം ഈ കവിതയില്‍ ഡോ.കുഞ്ഞാപ്പു അടിവരയിട്ടു അടയാളപ്പെടുത്തിയിട്ടുണ്ട്. (ഡോ.ശശിധരന്‍)
Joseph 2018-02-19 13:55:20 News
ഫ്രാൻസീസ് മാർപാപ്പ 'ഒരു ലാറ്റിൻ അമേരിക്കൻ കമ്മ്യുണിസ്റ്റുകാരനെന്ന' ശ്രീ ബോബി വർഗീസിന്റെ അഭിപ്രായം എത്രമാത്രം ശരിയെന്ന് അറിയില്ല. മാർപാപ്പ മുതലാളിത്വ വ്യവസ്ഥിതിയെ  വിമർശിക്കാറുണ്ട്. മാർക്സിയൻ തത്ത്വങ്ങളെ ഒരിക്കലും അനുകൂലിച്ച് പറഞ്ഞിട്ടില്ല. യേശുവും ധനവാനെതിരെ പ്രതികരിച്ചിരുന്നതും ബൈബിളിലുണ്ട്.  

എന്റെ ലേഖനത്തിൽ തെക്കേ അമേരിക്കയിലുണ്ടായിരുന്ന വിമോചന ദൈവശാസ്ത്രത്തെ പരാമർശിച്ചിട്ടുണ്ട്. വിമോചന ദൈവശാസ്ത്രമെന്നാൽ മാർക്സിയൻ തത്ത്വശാസ്ത്രവും ക്രിസ്ത്യൻ ദൈവശാസ്ത്രവും സങ്കരമായിട്ടുള്ള ഒരു ദൈവശാസ്ത്രമാണ്. വിമോചന ദൈവശാസ്ത്രത്തിൽ വിശ്വസിച്ചവരെ അന്നത്ത അർജന്റീന മിലിറ്ററി ഭരണാധികാരി ജയിലിൽ അടയ്ക്കുകയോ വധിക്കുകയോ ചെയ്തിരുന്നു. വൈദികരും അക്കൂടെ വിമോചന ദൈവശാസ്ത്രം വിശ്വസിച്ചിരുന്നു.  അന്നു കർദ്ദിനാളായിരുന്ന മാർപാപ്പ വിമോചന ദൈവശാസ്ത്രത്തെ എതിർത്തും കമ്മ്യുണിസ്റ്റ് വിരോധിയായിരുന്ന മിലിറ്ററി ഭരണാധികാരിയെ പിന്തുണക്കുകയും ചെയ്തിരുന്നു. മാർക്സിയൻ തത്ത്വങ്ങളെ അദ്ദേഹം പിന്തുണച്ചില്ല.  

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അന്തരിച്ച വെനീസുലിയൻ പ്രസിഡന്റ് ഹ്യൂഗോ ചവാസുമായി  എന്തെങ്കിലും സൗഹാർദ്ദമുള്ളതായോ അവർ തമ്മിൽ ഒരിക്കലെങ്കിലും സംസാരിച്ചതായോ അറിവില്ല. ഹ്യൂഗോ, അമേരിക്കൻ വിരോധിയായിരുന്നെങ്കിലും ഒരു തീവ്ര കത്തോലിക്കനായിരുന്നു. അദ്ദേഹം മാർപാപ്പാമാരെ ബിംബങ്ങൾപോലെ കരുതുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. ലാറ്റിൻ അമേരിക്കയിൽനിന്ന് ഒരാൾ മാർപ്പാപ്പയാകുമെന്ന് യേശു ക്രിസ്തു സ്വപ്നത്തിൽ വന്നു പറഞ്ഞുവെന്ന് ഹ്യൂഗോ ചവാസു   അവകാശപ്പെട്ടിരുന്നു. അങ്ങനെ അമേരിക്കൻ മീഡിയാകൾക്ക് പരിഹസിക്കാൻ ഒരു വിഷയവുമുണ്ടായിരുന്നു.    

കമ്മ്യുണിസ്റ്റ് വിപ്ലവകാരി ചി ഗുവരയുടെ ആരാധകനാണ് മാർപാപ്പ എന്നതിലും വാസ്തവമുണ്ടെന്ന് തോന്നുന്നില്ല. ഒരു രാജ്യത്ത് ചെല്ലുമ്പോൾ ആ രാജ്യം പൂജിതനായി കരുതുന്ന വ്യക്തിയെ മാർപ്പാപ്പാമാർ പുകഴ്ത്താറുണ്ട്. ഫ്രാൻസീസ് മാർപാപ്പയും ചി ഗുവേരയെ അങ്ങനെ പുകഴ്ത്തി സംസാരിച്ചു. മഹാത്മാ ഗാന്ധി ജീവിച്ചിരുന്നപ്പോൾ അർദ്ധ നഗ്നനായി വത്തിക്കാനിലെത്തിയ  ഗാന്ധിജിയെ പന്ത്രണ്ടാം പിയൂസ് കാണാൻ അനുവദിച്ചില്ല. അതിനുശേഷം ഇന്ത്യയിലെത്തിയ മാർപ്പാമാർ രാജ്ഘട്ടിൽ ഗാന്ധി സമാധിയിൽ പോയി റീത്തുകൾ അർപ്പിച്ചിരുന്നു.  

മൂന്നു മാർപാപ്പാമാരെ സ്വീകരിച്ച വ്യക്തിയാണ് ഫിദൽ കാസ്ട്രോ. ഫ്രാൻസിസ് മാർപാപ്പ ഫിദൽ കാസ്‌ട്രോയെ സന്ദർശിച്ചെങ്കിൽ അതെങ്ങനെ ആരാധനയാകും? ഒരു രാഷ്ട്രത്തിന്റെ ജനതയുടെ ആരാധകനായ കാസ്‌ട്രോയെ ക്യൂബയിൽ പുകഴ്ത്തിയതോടൊപ്പം മാർപാപ്പ പറയുന്നുണ്ട്; "ഒരു മാർപാപ്പ നിലകൊള്ളുന്നതും സേവിക്കുന്നതും പ്രത്യേകമായ ഒരു ജനതയുടെ ആശയത്തെയല്ല, കമ്മ്യുണിസത്തെയോ ക്യാപിറ്റലിസത്തെയോ അല്ല. എല്ലാ ആശയങ്ങളുമുള്ള സർവ്വ ജനവിഭാഗങ്ങളെയുമാണ്." ഒരു മാർപാപ്പായെ സംബന്ധിച്ച് കമ്മ്യുണിസ്റ്റ്, സോഷ്യലിസ്റ്റ്, ക്യാപിറ്റലിസ്റ്റ്, മതമൗലിക രാഷ്ട്രങ്ങളുമായി ഒരുപോലെ സൗഹാർദ്ദ ബന്ധം ആവശ്യമാണ്. കാരണം അവിടെയെല്ലാം ക്രിസ്ത്യൻ അജഗണങ്ങളുണ്ട്. ഒരു പ്രത്യേക ആശയത്തിനെതിരെ മാർപാപ്പ സംസാരിച്ചാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ആ രാജ്യത്തിലെ ജനങ്ങളായിരിക്കും.
Vayanakaaran 2018-02-19 13:51:11 News
ശ്രീ ജയൻ വർഗീസ് ഇടപെടേണ്ട ഒരു വിഷയമാണ് മതവും ദൈവവും.  അദ്ദേഹം കവിതയോ ലേഖനമോ ആയി വരുന്നത് കാത്തിരിക്കാം. നിന്നെക്കൊണ്ടോന്നും ഞാൻ പാട്ടു പാടിക്കില്ലെന്നു ദൈവം പറയുമോ? 
തടവൂ തടവൂ 2018-02-19 12:37:48 News
ആരാണാവോ പല പേരിൽ സ്വന്തം തഴമ്പു തടവുന്നത്!