Home | About Us |
സൌപര്‍ണിക ഡാന്‍സ്‌ അക്കാദമി ആനുവല്‍ ഡേ
തോമസ് ചാഴിക്കാടന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി
അരിസോണ മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
കെ.എം.മാത്യൂ അനുസ്മരണാ സമ്മേളനം
ഓണാഘോഷവും കെ. ജി. മര്‍ക്കോസിന്റെ ഗാനമേളയും
ഡാലസില്‍ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം നടത്തി.
അറ്റ്‌ലാന്റയില്‍ കുടുംബനവീകരണ ധ്യാനം
എട്ടുനോമ്പു പെരുന്നാള്‍ ആഘോഷിച്ചു
പ്രവാസി വോട്ടവകാശം: ഫോമ സ്വാഗതം ചെയ്‌തു
മദര്‍ തെരേസാ സ്‌മരണിക സ്റ്റാമ്പ്‌ പുറത്തിറക്കി
ലിന്‍ബ്രൂക്ക്‌ സെന്റ്‌ മേരീസ്‌ പള്ളി പെരുന്നാള്‍
കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി ഓണം ആഘോഷിക്കുന്നു
വടശ്ശേരിക്കര സംഗമംþ-ഓണാഘോഷം സെപ്‌റ്റംബര്‍ 11-ന്‌
മേരിയമ്മ ജോസഫ്‌ നിര്യാതയായി
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഭദ്രാസന ആസ്‌ഥാനം തുറന്നു
ഡാലസില്‍ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം
സാധ്വി റിതംബരക്കെതിരെ റാലി
മാര്‍ത്തോമ്മാ സഭാ ഭരണഘടനാ പരിഷ്‌കാരം; 30 വരെ
അമേരിക്കയില്‍ ഇദംപ്രഥമമായി കേരളശ്രീ അവാര്‍ഡ്‌
ആറാം നെടുങ്ങാടപ്പള്ളി സംഗമം ന്യൂയോര്‍ക്കില്‍
HyperLink
Unable to read ????........... click me
ഇന്ത്യ, അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനോ അമേരിക്കയിലെ രാഷ്ട്രീയത്തെ സ്വാധീനം ചെയ്യാനോ മലയാളികള്‍ ശ്രമിക്കുന്നതുപോലുമില്ല. ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെങ്കില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തേണ്ടത്‌ ആവശ്യമാണ്‌. അതിന്‌ തങ്ങളുടെ സമ്മേളനങ്ങളില്‍ അമേരിക്കയിലെ രാഷ്ട്രീയപ്രവര്‍ത്തകരെക്കൂടി പങ്കെടുപ്പിക്കുന്നതിന്‌ സംഘടനകള്‍ ശ്രദ്ധിക്കണം.

കണ്‍വെന്‍ഷന്‍ തീയതികള്‍ മാറണം

ടി.പി. ശ്രീനിവാസന്‍ (മുന്‍ അംബാസഡര്‍)


നാലുവര്‍ഷത്തെ അനിശ്ചിതത്വത്തിനും അനുരഞ്‌ജന ശ്രമങ്ങള്‍ക്കുംശേഷം രണ്ട്‌ സംഘടനകളുടെ ആവിര്‍ഭാവത്തോടെ അമേരിക്കയിലെ മലയാളി സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്കിലെ ആല്‍ബന്യയില്‍ ഫെഡറേഷന്‍ ഓഫ്‌ കേരളാ അസോസിയേഷന്‍സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയും (ഫൊക്കാന) ലാസ്‌വെഗാസില്‍ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയും (ഫോമ) വിജയകരമായ സമ്മേളനങ്ങള്‍ നടത്തുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു.

ഇതോടെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒറ്റസംഘടന എന്ന കെ.ആര്‍. നാരായണന്റെ ആശയം ഇരുപത്തിയേഴ്‌ വര്‍ഷത്തിനുശേഷം നിരാകരിക്കപ്പെട്ടു. പുനരൈക്യത്തെപ്പറ്റി പലരും പ്രസംഗിക്കുന്നുണ്ടെങ്കിലും ഇനി അതുണ്ടാകുമെന്ന്‌ ആര്‍ക്കും വിശ്വാസമില്ല. മറ്റുചില സംസ്ഥാന സമൂഹങ്ങള്‍ക്കുള്ളതുപോലെ കേരളത്തിനും അമേരിക്കയില്‍ രണ്ട്‌ ദേശീയ സംഘടനകള്‍ ഉണ്ടായിരിക്കുകയാണ്‌.

അമേരിക്കയിലെ ആറോളം വരുന്ന മലയാളി സംഘടനകള്‍ക്ക്‌ ഒരുദേശീയസംഘടന വേണമെന്ന്‌ കെ.ആര്‍. നാരായണന്‍ വാഷിങ്‌ടണില്‍ അംബാസഡറായിരുന്ന കാലത്താണ്‌ അഭിപ്രായമുണ്ടായത്‌. 1983 മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ ഫൊക്കാന രൂപംകൊള്ളുകയും 2006 വരെ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്‌തു. അമേരിക്കന്‍മലയാളികളുടെയിടയില്‍ മാത്രമല്ല, കേരളത്തിലും ഫൊക്കാന പ്രശസ്‌തമായി. സംഘടനയുടെ പ്രസിഡന്റുമാര്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച പ്രാധാന്യംകണ്ട്‌ ഫൊക്കാന ആഫ്രിക്കയിലെയോ മറ്റോ ഒരു ചെറിയ രാജ്യം ആയിരിക്കുമെന്നു വിശ്വസിച്ചവരുമുണ്ട്‌!

രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഫൊക്കാനാ കണ്‍വെന്‍ഷനിലേക്ക്‌ രാഷ്ട്രീയ നേതാക്കള്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍, സിനിമാനടന്മാര്‍ മുതലായവര്‍ പോകാന്‍ തുടങ്ങി. കേരളത്തെ അതിന്റെ എല്ലാ വര്‍ണശബളിമയോടുംകൂടി സൃഷ്ടിച്ച്‌ മലയാളികളുടെ ഗൃഹാതുരത്വത്തിന്‌ ആശ്വാസം നല്‌കാനാണ്‌ ഈ കണ്‍വെന്‍ഷനുകള്‍ ശ്രമിച്ചത്‌. അതുകൂടാതെ രാഷ്ട്രീയ നേതാക്കന്മാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും പരിചയപ്പെടാനും അവരുമായി ഇടപഴകാനുമുള്ള അവസരങ്ങളും ഫൊക്കാനാസമ്മേളനങ്ങള്‍ ഉപകരിച്ചു.

കേരളത്തിലെ നേതാക്കന്മാരാകട്ടെ, ഈ സമ്മേളനങ്ങളെ കേരളത്തിലേക്ക്‌ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും രാഷ്ട്രീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനും ഉപയോഗിച്ചിരുന്നു. 'ഫൊക്കാനാഫൗണ്ടേഷന്‍', 'ഭാഷയ്‌ക്കൊരു ഡോളര്‍' മുതലായ പരിപാടികള്‍ വഴി ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഈ സംഘടനയ്‌ക്കു കഴിഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും അധികാരവടം വലികളുമൊക്കെ ഉണ്ടായിരുന്നെങ്കിലും 'ഫൊക്കാന' എന്ന പ്രസ്ഥാനം അമേരിക്കന്‍മലയാളികളുടെ ഒരുസംയുക്ത സംഘടനയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എന്ന ഒരുലോക സംഘടന ഇതിനിടെ ഉണ്ടായെങ്കിലും അവരുടെ പ്രവര്‍ത്തനരംഗം ആഗോളതലത്തിലായിരുന്നു.

2006ലെ കണ്‍വെന്‍ഷനില്‍ തികച്ചും അപ്രതീക്ഷിതമായ ഒരു പൊട്ടിത്തെറിയിലാണ്‌ സംഘടന പ്രതിസന്ധിയിലെത്തിയത്‌. സാധാരണയായി കണ്‍വെന്‍ഷന്റെ ആസ്ഥാനം തീരുമാനിച്ചുകഴിഞ്ഞാല്‍ അവിടെനിന്നുള്ള പ്രവര്‍ത്തകരായിരിക്കും അധികാരത്തില്‍ വരിക. എന്നാല്‍, ഓര്‍ലാന്‍ഡോസമ്മേളനത്തില്‍ അടുത്ത കണ്‍വെന്‍ഷന്‍ ഹൂസ്റ്റണിലാണെന്നു തീരുമാനിച്ചുവെങ്കിലും ഫിലാഡല്‍ഫിയയിലെ സ്ഥാനാര്‍ഥികള്‍ക്കാണ്‌ ഭൂരിപക്ഷമെന്ന്‌ ഇലക്ഷന്‍ കമ്മീഷനില്‍ ചിലര്‍ പ്രഖ്യാപിച്ചു.

അനുരഞ്‌ജന ശ്രമങ്ങള്‍ നടന്നുവെങ്കിലും 2008 ആയപ്പോഴേക്കും കോടതി വിധിയുടെ ശക്തിയില്‍ ഫിലാഡല്‍ഫിയക്കാര്‍ കണ്‍വെന്‍ഷനുമായി മുന്നോട്ടുപോകുകയും ഹൂസ്റ്റണ്‍കാര്‍ അവരുടെ കണ്‍വെന്‍ഷന്‌ ഫോമാകണ്‍വെന്‍ഷന്‍ എന്നു പേര്‍ നല്‍കുകയും ചെയ്‌തു.

രണ്ടുകൂട്ടരും ഒരേ തീയതികളില്‍ത്തന്നെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി. കേരളത്തിലെ രാഷ്ട്രീയനേതാക്കന്മാരും പ്രവാസിമന്ത്രാലയവും ഇന്ത്യന്‍ എംബസിയുമൊക്കെ നിഷ്‌പക്ഷത പാലിച്ചു. ഈ സമ്മേളനങ്ങള്‍ക്കുശേഷവും രണ്ടുകൂട്ടരും അനുരഞ്‌ജനശ്രമങ്ങള്‍ നടത്തിയെങ്കിലും 2010 ആയതോടെ ഇരുവരും ശക്തി തെളിയിക്കാനും സമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചു.
ഫൊക്കാനയും ഫോമയും തമ്മില്‍ സംഘടനാപരമായോ ദൗത്യപരമായോ യാതൊരു വ്യത്യാസവുമില്ല. പരിപാടികളുടെ രീതിയില്‍പ്പോലും ഇരുവരും ഒരുപോലെയാണ്‌. ഫോമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന്‌ പ്രഖ്യാപിക്കുകയും കേരളത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‌കുകയും ചെയ്‌തു എന്നതൊഴിച്ചാല്‍ ഫൊക്കാന സമ്മേളനങ്ങളെ അനുകരിച്ചുകൊണ്ടാണ്‌ പരിപാടികള്‍ തയ്യാറാക്കിയത്‌.

സ്ഥിരം വിഭവങ്ങളായ പ്രസംഗങ്ങളും ചിരിയരങ്ങുമുതല്‍ നഴ്‌സസ്‌ സെമിനാര്‍വരെയുള്ള സമ്മേളനങ്ങളും രണ്ടുകൂട്ടരും നടത്തി. അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏതൊക്കെയാണ്‌ ഫൊക്കാനയിലും ഫോമയിലും ചേരുക എന്നതിലാണ്‌ ഓരോ സംഘടനയുടെയും ശക്തി തെളിയിക്കുന്നത്‌.
ഫോമയാണ്‌ കൂടുതല്‍ സംഘടനകളെ ആകര്‍ഷിച്ചതെന്നും ലാസ്‌വെഗാസിലെ സമ്മേളനമാണ്‌ കൂടുതല്‍ മലയാളികളെ ഒരുമിച്ചു കൊണ്ടുവന്നതെന്നും പറയുന്നുണ്ടെങ്കിലും ഫൊക്കാനയ്‌ക്കും ശക്തി കുറവായിരുന്നില്ല.

പ്രവാസികാര്യമന്ത്രി വയലാര്‍ രവി രണ്ടുസമ്മേളനങ്ങളിലും പങ്കെടുത്തതോടെ രണ്ടുകൂട്ടര്‍ക്കും അംഗീകാരം ലഭിച്ചിരിക്കുകയാണ്‌. എന്നാല്‍, കേരളത്തെ പ്രതിനിധീകരിച്ച്‌ എത്തിയ ആരോഗ്യമന്ത്രി ശ്രീമതി ഫോമാസമ്മേളനത്തില്‍ പങ്കെടുത്തില്ല. കുറച്ചുമാസം മുമ്പ്‌ തിരുവല്ലയില്‍ ചേര്‍ന്ന ഫോമാകണ്‍വെന്‍ഷനില്‍ അരഡസന്‍ കേരള മന്ത്രിമാര്‍ പങ്കെടുത്തുവെന്ന്‌ ഫോമ ചൂണ്ടിക്കാണിക്കുന്നു.
ആന്റോ ആന്റണി, ധനപാലന്‍ എന്നീ എം.പി.മാരും മറ്റു ചില നേതാക്കളും ഈ സമ്മേളനങ്ങളിലും പങ്കെടുത്തു. എം.എല്‍.എ.മാരായ മുരളിയും തോമസ്‌ ചാണ്ടിയും ഫോമയില്‍ത്തന്നെ നിന്നു. പി.ജെ. കുര്യന്‍ ഫൊക്കാനാ സമ്മേളനത്തില്‍ മാത്രം പങ്കെടുത്തു. ഈ വസ്‌തുതകള്‍ക്കൊന്നും വലിയ രാഷ്ട്രീയപ്രാധാന്യം ഉള്ളതായി തോന്നിയില്ല. പ്രവാസി കാര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഐക്യമുള്ളതുകൊണ്ട്‌ വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ്‌ പലരും ഈ സമ്മേളനങ്ങളില്‍ പങ്കെടുത്തത്‌ എന്നുവേണം കരുതാന്‍. ബാബുപോള്‍ ഫോമയിലെ ഒരു സക്രിയ സാന്നിധ്യം ആയിരുന്നു.

അമേരിക്കയിലെ മലയാളികള്‍ക്ക്‌ രണ്ട്‌ സംയുക്ത സംഘടനകള്‍ ഉണ്ട്‌ എന്നത്‌ മലയാളിസമൂഹത്തിന്റെ ഐക്യത്തെ ബാധിച്ചു എന്ന്‌ അഭിപ്രായമുണ്ടെങ്കിലും ഇതുകൊണ്ട്‌ മലയാളികളുടെ പ്രാധാന്യം കുറയുകയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുകയോ ചെയ്യുകയില്ല. അമേരിക്കയുടെ രണ്ടുഭാഗത്ത്‌ രണ്ട്‌ സംയുക്ത സംഘടനകള്‍ ഉണ്ടായതുകൊണ്ട്‌ മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. മത്സരത്തില്‍നിന്നുണ്ടാകുന്ന ഗുണഫലങ്ങള്‍ കാണാനും വിഷമമില്ല. പക്ഷേ, ഇരുവരും ഒരേദിവസം സമ്മേളനം നടത്തുന്നത്‌ ശരിയല്ല.

ഒരേ വര്‍ഷംതന്നെ രണ്ട്‌ തീയതികളിലോ ഒന്നിടവിട്ടുള്ള വര്‍ഷങ്ങളിലോ നടത്തിയാല്‍ അമേരിക്കയിലെ മലയാളികള്‍ക്കും കേരളത്തിലെ രാഷ്ട്രീയനേതാക്കന്മാര്‍ക്കും പങ്കെടുക്കാന്‍ സൗകര്യം ലഭിക്കും. ആന്ധ്രക്കാരുടെ സംഘടനകള്‍ ഒന്നിടവിട്ടുള്ള വര്‍ഷങ്ങളിലാണ്‌ സമ്മേളനങ്ങള്‍ നടത്തുക. രണ്ടിലും സംബന്ധിക്കാന്‍ താത്‌പര്യമുള്ള മലയാളികള്‍ അമേരിക്കയില്‍ ഉണ്ടാകാനാണ്‌ സാധ്യത. രണ്ട്‌ സംഘടനകളും ഒരുക്കുന്ന കലാവിരുന്നുകള്‍ കാണാന്‍ ധാരാളം പേര്‍ക്ക്‌ അവസരം ലഭിക്കുകയും ചെയ്യും.

ഫൊക്കാനയുടെയും ഫോമയുടെയും ദൗത്യം കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും കേരളത്തില്‍ പ്രവര്‍ത്തിക്കുകയും ഇവിടത്തെ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ്‌. ഇക്കാര്യത്തില്‍ ഇരുവരും മറ്റ്‌ ഇന്ത്യന്‍ സംഘടനകളില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌. ഇന്ത്യ, അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനോ അമേരിക്കയിലെ രാഷ്ട്രീയത്തെ സ്വാധീനം ചെയ്യാനോ മലയാളികള്‍ ശ്രമിക്കുന്നതുപോലുമില്ല. ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെങ്കില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തേണ്ടത്‌ ആവശ്യമാണ്‌. രണ്ടു സമ്മേളനങ്ങളിലും അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍നിന്നുള്ള സാന്നിധ്യം നാമമാത്രമായിരുന്നു.

എന്നാല്‍, ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും ഇന്ത്യന്‍ സമൂഹത്തെ അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ സ്ഥിതിഗതിയാണ്‌ അമേരിക്കയില്‍ ഇന്നുള്ളത്‌. അതുകൊണ്ട്‌ സമയവും പണവും ചെലവിട്ട്‌ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അമേരിക്കയിലെ രാഷ്ട്രീയപ്രവര്‍ത്തകരെ അത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. പ്രവാസിമലയാളികള്‍ക്ക്‌ കേരളത്തില്‍ സൗമനസ്യവും സ്‌നേഹവും വേണ്ടത്രയുണ്ട്‌. എന്നാല്‍ ഭാവിതലമുറകളുടെ ആവശ്യം അവിടത്തെ സ്വാധീനം വര്‍ധിപ്പിക്കുകയാണ്‌. ഇക്കാര്യത്തിലാണ്‌ ഫോമയും ഫൊക്കാനയും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത്‌.