Home | About Us |
കെ.എ.എന്‍.ജി ഓണാഘോഷം സെപ്‌റ്റം 25-ന്‌
മനീഷി നാടകോത്സവം 2011 ഏപ്രില്‍ 2ന്‌
പ്രവാസി വോട്ടവകാശം: ഫൊക്കാനയുടെ അഭിനന്ദനം
ഹാര്‍ട്ട്‌ ഫോര്‍ഡ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍
വേണു നാഗവള്ളി: ഫൊക്കാന അനുശോചിച്ചു
ടൊറന്റോ സെന്റ്‌ മാത്യൂസ്‌ ചര്‍ച്ച്‌ കൂദാശ
എക്‌സ്‌ എയര്‍ ഫോഴ്‌സ്‌ സംഗമം
കെ.എ.ഒയുടെ ഓണാഘോഷവും പ്രവര്‍ത്തനോദ്‌ഘാടനവും
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ ചാപ്‌റ്റര്‍ ഉദ്‌ഘാ
ന്യൂജേഴ്‌സിയില്‍ ആഫ്രിക്കന്‍ ഫെസ്റ്റിവല്‍
ബോപ്പണ്ണ- ഖുറേഷി സഖ്യം ഫൈനലില്‍
എന്‍.എഫ്.ഐ.എ 16 ാം വാര്‍ഷിക മേള ന്യൂയോര്‍ക്കില്‍
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക സെപ്റ്റംബര്‍ സമ്മേളനം
ചെറിയ പെരുന്നാള്‍ - കവിത
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷത്തിന്റെ ഒരുക്കങ
കെ.എസ്.എ.സി ഓണം ആഘോഷിച്ചു
മുറിവേറ്റ പട്ടിയെ റോഡിലൂടെ നടത്തിയതിന് ഉദ്യോഗസ്ഥന
വേണു നാഗവള്ളി: ഫോമ അനുശോചിച്ചു
ജയ്‌ഹിന്ദ്‌ ടിവി തില്ലാന 2010
മാവേലി കപ്പ്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ ബാള്‍ട്ടിമോറി
HyperLink
Unable to read ????........... click me
`ഏബ്രഹാം കാഞ്ചി: വ്യത്യസ്‌തമായ നേതൃപാടവം'

ബി. അരവിന്ദാക്ഷന്‍

ന്യൂയോര്‍ക്ക്‌: സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്ന ശ്രീ ഏബ്രഹാം കാഞ്ചിയുടെ അകാല നിര്യാണത്തില്‍ ഇന്തോ-അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റ്‌ എക്‌സിക്യൂട്ടീവ്‌ യോഗം അതീവ ദു:ഖം രേഖപ്പെടുത്തി.

പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസിന്റെ അധ്യക്ഷതയില്‍ ന്യൂഹൈഡ്‌ പാര്‍ക്കിലെ കേരള കിച്ചണ്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ അസോസിയേഷന്‍ അംഗംകൂടിയായ ശ്രീ കാഞ്ചിയുടെ വിയോഗം സാമൂഹ്യ രംഗത്തിന്‌ തീരാനഷ്‌ടമാണെന്ന്‌ വൈസ്‌ പ്രസിഡന്റും ഫോമാ റീജിയണല്‍ കമ്മിറ്റി മെമ്പറുമായ ബഞ്ചമിന്‍ ജോര്‍ജ്‌ വിവരിച്ചു. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ പരേതാത്മാവിന്‌ നിത്യശാന്തി നേര്‍ന്നുകൊണ്‌ട്‌ അനുശോചനം രെഖപ്പെടുത്തി.

ദേശീയ തലത്തില്‍ മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്നതിനും, തന്റെ ബഹുമുഖ പ്രതിഭ പ്രാവര്‍ത്തിക മാക്കുന്നതിലൂടെ സമൂഹത്തിലും സംഘടനാതലത്തിലും വ്യത്യസ്‌തവും ശക്തവുമായ നേതൃത്വം നല്‍കുന്നതില്‍ ശ്രീ എബ്രഹാം കാഞ്ചിയുടെ സേവനം എക്കാലവും സ്‌മരിക്കപ്പെടാന്‍ വരുംതലമുറ അദ്ദേഹത്തോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌ പ്രസ്‌താവിച്ചു.