Home | About Us |
കെ.എ.എന്‍.ജി ഓണാഘോഷം സെപ്‌റ്റം 25-ന്‌
മനീഷി നാടകോത്സവം 2011 ഏപ്രില്‍ 2ന്‌
പ്രവാസി വോട്ടവകാശം: ഫൊക്കാനയുടെ അഭിനന്ദനം
ഹാര്‍ട്ട്‌ ഫോര്‍ഡ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍
വേണു നാഗവള്ളി: ഫൊക്കാന അനുശോചിച്ചു
ടൊറന്റോ സെന്റ്‌ മാത്യൂസ്‌ ചര്‍ച്ച്‌ കൂദാശ
എക്‌സ്‌ എയര്‍ ഫോഴ്‌സ്‌ സംഗമം
കെ.എ.ഒയുടെ ഓണാഘോഷവും പ്രവര്‍ത്തനോദ്‌ഘാടനവും
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ ചാപ്‌റ്റര്‍ ഉദ്‌ഘാ
ന്യൂജേഴ്‌സിയില്‍ ആഫ്രിക്കന്‍ ഫെസ്റ്റിവല്‍
ബോപ്പണ്ണ- ഖുറേഷി സഖ്യം ഫൈനലില്‍
എന്‍.എഫ്.ഐ.എ 16 ാം വാര്‍ഷിക മേള ന്യൂയോര്‍ക്കില്‍
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക സെപ്റ്റംബര്‍ സമ്മേളനം
ചെറിയ പെരുന്നാള്‍ - കവിത
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷത്തിന്റെ ഒരുക്കങ
കെ.എസ്.എ.സി ഓണം ആഘോഷിച്ചു
മുറിവേറ്റ പട്ടിയെ റോഡിലൂടെ നടത്തിയതിന് ഉദ്യോഗസ്ഥന
വേണു നാഗവള്ളി: ഫോമ അനുശോചിച്ചു
ജയ്‌ഹിന്ദ്‌ ടിവി തില്ലാന 2010
മാവേലി കപ്പ്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ ബാള്‍ട്ടിമോറി
HyperLink
Unable to read ????........... click me
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഓണാഘോഷം 2010

ഷാജി രാമപുരം

ഡോലസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡാലസ്‌ പ്രോവിന്‍സും, നോര്‍ത്ത്‌ ടെക്‌സാസ്‌ പ്രോവിന്‍സും സംയുക്തമായി ഈവര്‍ഷത്തെ ഓണം ഗംഭീരമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഗാര്‍ലന്റിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ സെപ്‌റ്റംബര്‍ നാലിന്‌ രാവിലെ പത്തിന്‌ പരിപാടികള്‍ ആരംഭിക്കും. അത്തപ്പൂക്കളം മുതല്‍ ചെണ്‌ടയും കൊട്ടുംകുരവയും, മഹാബലിയും, വിഭവസമൃദ്ധമായ സദ്യയും ഉള്‍പ്പെടുന്ന പരിപാടിക്ക്‌ മാറ്റുകൂട്ടുവാന്‍ മലയാളി മങ്കമാരുടെ തിരുവാതിരകളിയും, കുച്ചിപ്പുടിയും മാത്രമല്ല, വിഷ്‌ണു തോമസും സംഘവും അവതിപ്പിക്കുന്ന ഹൃസ്വ ഹാസ്യനാടകവും അരങ്ങേറും.

എല്ലാവര്‍ഷവും ആയിരത്തിലധികം മലയാളികള്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ വാഴയിലയില്‍ വിളമ്പുന്ന നാടന്‍ ഊണ്‌ പ്രസിദ്ധമാണ്‌. അമേരിക്കന്‍ പ്രവാസി ജീവിതത്തിന്റെ മരുപ്രയാണത്തില്‍ മലയാളികള്‍ ഒരുമയോടെ ഒത്തുചേരുന്ന ഈ സംഗമത്തിനായി ഡാലസിലെ മലയാളി സമൂഹം കാത്തിരിക്കുകയാണ്‌.

മിസൂറി സിറ്റി കൗണ്‍സിലറും മലയാളിയുമായ റോബിന്‍ ഇലക്കാട്ട്‌ മുഖ്യാതിഥിയായിരിക്കും. ഡബ്ല്യു.എം.സി അംഗങ്ങളുടേയും ഡാലസിലെ മലയാളികളുടേയും നിസ്വാര്‍ത്ഥമായ സഹകരണം അഭ്യര്‍ഥിക്കുന്നതായി ഡാലസ്‌ പ്രോവിന്‍സിനുവേണ്‌ടി പ്രമോദ്‌ നായര്‍, ഏലിയാസ്‌ പത്രോസ്‌ എന്നിവരും, നോര്‍ത്ത്‌ ടെക്‌സാസിനുവേണ്‌ടി പി.സി. മാത്യു, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, പ്രിന്‍സ്‌ സഖറിയ എന്നിവരും സംയുക്തമായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏലിയാസ്‌ പത്രോസ്‌ (214 738 5236), പി.സി. മാത്യു (972 999 6877).