|
|
പ്രഭാകരന്‍ നായര്‍ കാലിഫോര്‍ണിയയില്‍
നിര്യാതനായി
ജയിംസ് വര്‍ഗീസ്
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ
ആദ്യകാല മലയാളികളില്‍ ഒരാളും 40 വര്‍ഷക്കാലമായി ഓക്ക്‌ലന്റ് എല്‍സബ്രാന്റേയില്‍
താമസക്കാരനുമായ കൊല്ലം സ്വദേശി പ്രഭാകരന്‍ നായര്‍ (75) നിര്യാതനായി.
കാലിഫോര്‍ണിയയിലെ ഇന്‍ഷ്വറന്‍സ് ഇന്‍വെസ്റ്റിഗേറ്ററായി നീണ്‌ടുകാലം സേവനം
അനുഷ്‌ഠിച്ചിരുന്നു. നോര്‍ത്തേണ്‍ കാലിഫോര്‍ണി. മലയാളി അസോസിയേഷന്റെ ഫൗണ്‌ടിം
മെമ്പറും സജീവ പ്രവര്‍ത്തകനുമായിരുന്നു.
പ്രഭാകരന്‍ നായരുടെ നിര്യാണത്തില്‍
മലയാളി അസോസിയേഷന്‍ (മങ്ക) അനുശോചനം രേഖപ്പെടുത്തി.
സംസ്‌കാരചടങ്ങുകള്‍
ജൂലൈ 24-ന് (ഓക്‌ലാന്റ്) ചാപ്പല്‍ ഓഫ് ചൈംസില്‍ വെച്ച് നടത്തും. |
 |
|
|
|
|
|
|
|
|
|